Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20632

രാത്രിയില്‍ കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു; ചോരവാര്‍ന്ന് പുഴയില്‍ തള്ളിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് മണല്‍ തൊഴിലാളികള്‍

$
0
0

മലപ്പുറം: കാമുകി വിളിച്ചതനുസരിച്ച് രാത്രി വീട്ടിലെത്തിയ പതിനേഴുകാരന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ക്രൂരമായി അക്രമിച്ചു. വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്നത് മലപ്പുറം തൃപ്രങ്ങോട് കഴിഞ്ഞ രാത്രിയിലായിരുന്നു.

വിദ്യാര്‍ത്ഥിയെ അര്‍ദ്ധ രാത്രി വെട്ടിയും കുത്തിയും ക്രൂരമായി പരുക്കേല്‍പ്പിച്ച ശേഷം ഭാരത പുഴയോരത്ത് തള്ളുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിയെ മണല്‍ തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചു. ത്യപ്രങ്ങോട് പെരുന്തല്ലൂര്‍ നോര്‍ത്തിലെ തൈവളപ്പില്‍ ഫാസില്‍ (18) നെയാണ് സദാചാര പൊലീസ് ചമഞ്ഞ് പെന്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.

സുഹുത്തായ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് രാത്രി 12 ന് ഫാസിലിനെ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദ് റാഫി തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ഫാസിലിനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഫാസിലിന്റ കൈകള്‍ പുറകിലേക്ക് കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കുകയും കത്തി കൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് ചോര വാര്‍ന്നൊഴുകിയ നിലയില്‍ ഫാസിലിനെ റോഡിലൂടെ വലിച്ചിഴച്ച് 400 മീറ്ററോളം ദൂരെയുള്ള പമ്പ് ഹൗസിന് സമീപത്ത് ഭാരത പുഴയോരത്ത് തള്ളി.

മണിക്കുറുകളോളം ചോരയില്‍ കുളിച്ച് കിടന്ന വിദ്യാര്‍ത്ഥിയെ മണല്‍ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയും പുലര്‍ച്ചെ 2 മണിയോടെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രുഷ നല്‍കി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാസിലിന്റെ ശരീരത്തില്‍ നിറയെ മുറിവുകളുണ്ട്.
തിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദ് റാഫിയടക്കം 5 പേര്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു.


Viewing all articles
Browse latest Browse all 20632

Trending Articles