Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

രണ്ട് വിവാഹം കഴിച്ചു രണ്ടും വേര്‍പിരിഞ്ഞു; അച്ഛന്‍ പറയുന്നത് കേട്ടിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു; ചാര്‍മിള

$
0
0

മാതാപിതാക്കള്‍ പറയുന്നത് കേട്ടിരുന്നെങ്കില്‍ തന്റെ ജീവിതം ദുരിതമാകില്ലായിരുന്നുവെന്ന് നടി ചാര്‍മിള വളരെ ചെറുപ്പത്തിലേ നടിയാകാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. മറ്റൊരുതരത്തില്‍ അതൊരു ശാപമായിരുന്നു. ഭ്രമങ്ങള്‍ക്ക് പിന്നാലെയായിരുന്നു കൗമാരവും യൗവനവും. ഏറ്റവും വില കൂടിയ ചെരുപ്പ്, ലിപ്സ്റ്റിക്, വസ്ത്രങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടുകയായിരുന്നു. അതൊന്നും ശരിയല്ലായിരുന്നെന്ന് പിന്നീട് മനസിലായി. അച്ഛന്‍ ഒരുപാട് വിഷമിച്ചിരുന്നു. അച്ഛനും അമ്മയും പറയുന്നത് മക്കള്‍ മനസിലാക്കണം.

താനത് തിരിച്ചറിയും മുമ്പ് പിതാവ് മരിച്ച് പോയെന്ന് ചാര്‍മിള. അവരെ അനുസരിച്ചിരുന്നെങ്കില്‍ ജീവിതം ഇങ്ങിനെയാകില്ലായിരുന്നു. ആരെങ്കിലും തിരുത്താന്‍ വന്നാല്‍ അവരെയെല്ലാം ശത്രുക്കളാക്കുമായിരുന്നു. പക്വതയില്ലായിരുന്നു. രണ്ട് വിവാഹങ്ങള്‍, രണ്ടും വേര്‍പിരിഞ്ഞു. ചില സ്ത്രീകള്‍ വിവാഹ ശേഷം പറയാറുണ്ട് , വൃത്തികെട്ട ദാമ്പത്യമായിരുന്നു. ഇപ്പോഴാണ് ആശ്വാസമായതെന്ന്. എന്നാല്‍ താനതില്‍ വിശ്വസിക്കുന്നില്ലെന്ന് ചാര്‍മിള പറഞ്ഞു. പുരുഷന്റെ സാന്ത്വനവും സാമിപ്യവും ജീവിതത്തില്‍ സ്ത്രീക്ക് വേണ്ടിവരും. കാരണം ജീവിതം അങ്ങനെയാണ്.

രണ്ട് വിവാഹ ജീവിതങ്ങളും കഴിഞ്ഞ് പോയ സീനുകളാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ല. മലയാളത്തിലെ ഒരു നടനുമായി പ്രണയത്തിലായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോടും കുട്ടികളോടും ഒപ്പം സുഖമായി കഴിയുകയാണ്. താന്‍ കാരണം ഒരു പ്രശ്നവും ആ കുടുംബത്തിലുണ്ടാകാന്‍ പാടില്ല. കാരണം കുടുംബം തകര്‍ന്നതിന്റെ വേദന അനുഭവിച്ചവര്‍ക്കേ അറിയാനാകൂ. മറവി മനുഷ്യന് തന്നിരിക്കുന്നത് ഒരുതരത്തില്‍ അനുഗ്രഹമാണെന്നും ചാര്‍മിള പറയുന്നു.


Viewing all articles
Browse latest Browse all 20522

Trending Articles