Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ട ഇതൊന്നും കണ്ട് ഭയപ്പെടില്ല; സുപ്രീം കോടതിയില്‍ പൊട്ടിത്തെറിച്ച്; കട്ജു

$
0
0

ന്യൂഡല്‍ഹി: സൗമ്യകേസില്‍ കോടതിയിലെത്തിയ മുന്‍ സുപ്രീം കോടതി ജഡ്ജി മര്‍കണ്‌ഠേയ കഡ്ജുവിനെതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി. ഇന്ന കോടതിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കട്ജുവിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനെ തുടര്‍ന്നാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവിനെ കോടതി നോട്ടീസയച്ച് വരുത്തിയത്.
നോട്ടീസ് ലഭിച്ച പ്രകാരം ഇന്ന് കോടതിയിലെത്തിയ ജസ്റ്റിസ് കാട്ജു ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ കോടതി മുന്‍പാകെ വിശദീകരിച്ചു.

കാട്ജുവിന്റെ വാദങ്ങള്‍ മുഴുവന്‍ ശ്രദ്ധയോടെ കേട്ട കോടതി പലപ്പോഴും സംശയനിവാരണം വരുത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. കേരളത്തിന്റെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകി കാട്ജുവിന്റെ വാദങ്ങളില്‍ കൂടുതല്‍ വിശദീകരണം കോടതിക്ക് നല്‍കി.

കാട്ജുവിന്റേയും മുകുള്‍ റോത്തകിയുടേയും വിശദീകരണം മുഴുവന്‍ കേട്ടശേഷമാണ് പുനഃപരിശോധന ഹര്‍ജി തള്ളുന്നതായി കോടതി പ്രസ്താവിച്ചത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ മുന്‍വിധിയില്‍ പിഴവുള്ളതായി സ്ഥാപിക്കാന്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയവര്‍ക്ക് സാധിച്ചില്ലെന്ന് വിധി പ്രസ്താവം നടത്തിയ രജ്ജന്‍ ഗൊഗോയി പറഞ്ഞു.

ഹര്‍ജി തള്ളിയ വിധിക്ക് ശേഷമാണ് കോടതി അലക്ഷ്യത്തിന് മുന്‍സുപ്രീംകോടതി ജഡ്ജിയായ കാട്ജുവിന് നോട്ടീസ് നല്‍കുവാന്‍ രജ്ജന്‍ ഗൊഗോയി ഉത്തരവിട്ടത്. ജഡ്ജിമാര്‍ക്കും കോടതിക്കുമെതിരെയാണ് കാട്ജു സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം അഴിച്ചു വിട്ടതെന്ന് ഗൊഗായി വിധിപ്രസ്താവത്തില്‍ പറഞ്ഞു.
കോടതി വിധി വന്നതോടെ ഹാളിലുണ്ടായിരുന്ന കാട്ജു ഇതോടെ പ്രകോപിതനായി. ‘മിസ്റ്റര്‍ ഗൊഗോയി, താങ്കള്‍ എന്നെ ഭീഷണിപ്പെടുത്തുവാന്‍ ശ്രമിക്കേണ്ട. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം, ഇതൊന്നും കണ്ട് ഞാന്‍ ഭയപ്പെടില്ല..’ ക്ഷുഭിതനായ കാട്ജു ജഡ്ജിയോടായി പറഞ്ഞു.

താന്‍ സുപ്രീംകോടതിയെ ഭയപ്പെടുന്നില്ലെന്നും, ഗൊഗോയി സുപ്രീംകോടതിയില്‍ തന്റെ ജൂനിയറാണെന്നും ഇതിനിടെ കാട്ജു പറയുകയുണ്ടായി. എന്നാല്‍ കാട്ജുവിങ്ങനെ പ്രകോപിതനാകുന്നത് എന്തിനാണെന്ന് ആരാഞ്ഞ ഗൊഗോയി, കാട്ജുവിനെ പുറത്തേക്ക് എസ്‌കോര്‍ട്ട് ചെയ്യുവാന്‍ ഇവിടെ ആരുമില്ലേയെന്ന് സുരക്ഷാ ജീവനക്കാരോട് ചോദിക്കുകയും ചെയ്തു.

മുന്‍ ജ്ഡജിയും വിചാരണ നടത്തുന്ന ജഡ്ജിയും തമ്മിലുള്ള വാക്ക് തര്‍ക്കം കൈവിട്ടു പോകുന്നുവെന്ന് തോന്നിയതോടെ സഹജഡ്ജിമാര്‍ പ്രശ്‌നത്തിലിടപെട്ടു. ഇതോടെയാണ് കൂടുതല്‍ രൂക്ഷമായ വാക് പോരിലേക്ക് കടക്കാതെ ഇരുജഡ്ജിമാരും പിന്മാറിയത്.


Viewing all articles
Browse latest Browse all 20538

Trending Articles