Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

പഴയ നോട്ടുമാറ്റാന്‍ ബാങ്കിനു മുന്നില്‍ രാഹുല്‍ ഗാന്ധിയും; സാധാരണക്കാരന്റെ ബുദ്ധിമുട്ടാരും കാണുന്നില്ല..

$
0
0

ന്യൂഡല്‍ഹി: പഴയ നോട്ടുമാറ്റാന്‍ നാട്ടുകാര്‍ക്കൊപ്പം ബാങ്കിനു മുന്നില്‍ രാഹുല്‍ ഗാന്ധിയും. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബ്രാഞ്ചിലെത്തി ജനങ്ങള്‍ക്കൊപ്പം ക്യൂ നിന്നാണ് പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ രാഹുല്‍ എത്തിയത്. സാധാരണ ജനങ്ങള്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനായി ബാങ്കുകളില്‍ കയറി ഇറങ്ങുന്നതിനിടെയാണ് രാഹുലിന്റെ നടപടി.

‘4000 രൂപ മാറ്റുന്നതിന് വേണ്ടിയാണ് ഞാന്‍ എത്തിയത്. എന്റെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ക്കൊപ്പം നില്‍ക്കാനാണ് ഞാന്‍ എത്തിയത്. സര്‍ക്കാര്‍ ഇത്തരം ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടേത്. അല്ലാതെ ബുദ്ധിമുട്ടനുഭവിക്കാത്ത തിരഞ്ഞെടുക്കപ്പെട്ട 1015 പേര്‍ക്കൊപ്പമല്ല’ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കിലെത്തിയ ആളുകള്‍ രാഹുലിനൊപ്പം സെല്‍ഫിയെടുക്കുകയും പ്രശ്‌നങ്ങള്‍ പറയുകയും ചെയ്തു. സാധാരണ ജനങ്ങള്‍ക്കൊപ്പമുള്ള ക്യൂവിലായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.

എന്തുകൊണ്ടാണ് ഇവിടെ വന്നതെന്നു ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, കോടീശ്വരന്‍മാരായ മുതലാളിമാര്‍ക്കോ സര്‍ക്കാരിനോ സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. വലിയ തിരക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളിലും ബാങ്കുകളിലും അനുഭവപ്പെടുന്നത്


Viewing all articles
Browse latest Browse all 20539

Trending Articles