Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

നോട്ടുകളായി 50 ലക്ഷത്തോളം രൂപ വീട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്ന സ്ത്രീ ജീവനൊടുക്കി

$
0
0

ഹൈദരാബാദ്: തന്റെ സമ്പാദ്യം മുഴുവന്‍ പാഴായെന്ന് കരുതി തെലുങ്കാനയില്‍ 55 കാരി ജീവനൊടുക്കി. അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകളായി അമ്പത് ലക്ഷം രൂപയോളം കൈവശം വച്ചിരുന്ന വിനോദ എന്ന സ്ത്രീയാണ് മരിച്ചത്. തെലങ്കാനയിലെ മഹാബുദാബാദ് ജില്ലയിലാണ് സംഭവം. അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് തന്റെ പണം നഷ്ടപ്പെടുമെന്ന് ആശങ്കയെ തുടര്‍ന്നാണ് വിനോദ തൂങ്ങിമരിച്ചത്.

12 ഏക്കര്‍ ഭൂമിയുള്ള വിനോദ തന്റെ സമ്പാദ്യം മുഴുവന്‍ പണമായി വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ കൃത്യമായ കണക്ക് വ്യക്തമല്ല. അമ്പത് ലക്ഷം രൂപയോളം വരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

telangana_suicide

എന്നാല്‍ പരസ്പര വിരുദ്ധമായ മൊഴി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് വിനോദ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പറയുമ്പോള്‍ വീട്ടിലെ കലഹത്തെ തുടര്‍ന്നാണെന്ന് ചില ബന്ധുക്കള്‍ ആരോപിക്കുന്നു.

മരിച്ച സ്ത്രീക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. ഇവരെല്ലാം വിവാഹിതരാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇവര്‍ സ്ത്രീയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്വേഷണം തുടരുകയാണ്.


Viewing all articles
Browse latest Browse all 20538

Trending Articles