Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20582

കര്‍ണന്‍ വരുമോ..? മമ്മൂട്ടി തന്നെ സത്യം വെളിപ്പെടുത്തുന്നു

$
0
0

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച കര്‍ണ്ണനെ കുറിച്ച്

മമ്മൂട്ടിയ്ക്കും അത്ര പ്രതീക്ഷ പോര! സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം മധുപാല്‍ ആകും സംവിധാനം ചെയ്യുക എന്നായിരുന്നു വാര്‍ത്ത. അതിനിടെയാണ് പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമലും കര്‍ണന്‍ എന്ന സിനിമ ഒരുക്കുന്നതായി കേട്ടത്. ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിമല്‍ തുടങ്ങി കഴിഞ്ഞു.

ഇപ്പോഴിതാ കര്‍ണന്‍ സിനിമയെക്കുറിച്ച് മമ്മൂട്ടി തന്നെ വെളിപ്പെടുത്തുന്നു. ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കുവെ ഒരു ആരാധകന്‍ കര്‍ണന്‍ സിനിമയെക്കുറിച്ച് ചോദിച്ചിരുന്നു. കര്‍ണന്‍ എന്ന സിനിമ പ്രതീക്ഷിക്കാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് മമ്മൂട്ടിയുടെ ഉത്തരം ഇങ്ങനെ

‘അതിനെപ്പറ്റി എനിക്കൊന്നും പറയാറായിട്ടില്ല. അതിന്റെ ആളുകള്‍ തന്നെ തീരുമാനിക്കട്ടെ. സിനിമയെക്കുറിച്ച് നിങ്ങള്‍ക്കൊരു പ്രതീക്ഷ തന്നാല്‍ അതെന്റെ ഉത്തരവാദിത്തമായി മാറും. അത് നടക്കട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം.’


Viewing all articles
Browse latest Browse all 20582

Trending Articles