തന്നെ സുഹൃത്തുക്കള്‍ വഞ്ചിച്ചിട്ടുണ്ടെന്ന് നടി കാവ്യ മാധവന്‍ തുറന്നടിച്ചിരിക്കുന്നു. തന്റേതല്ലാത്ത വിഷയത്തില്‍ പോലും ചില സുഹൃത്തുക്കള്‍ തന്നെ വഞ്ചിച്ചിട്ടുണ്ടെന്നാണ് കാവ്യ പറഞ്ഞത്. സിനിമ മേഖലയിലെ സൃഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് കാവ്യ ഇത്തരത്തില്‍ പ്രതികരിച്ചത്.
നല്ല സുഹൃത്തായി കണ്ടവര്‍ ചതിച്ചാലും അവരെ മനസില്‍ നിന്നും പറിച്ച് മാറ്റാന്‍ സമയമെടുക്കും. കാരണം ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളുമായുള്ള ബന്ധം തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ റിമിയും നയന്‍സും നമിതയുമെല്ലാം തന്റെ നല്ല സുഹൃത്തുക്കളാണെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു.