Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടി നുറുക്കി ഫ്രിഡ്‌ജില്‍ വച്ചു

$
0
0

ജോര്‍ദ്ദാന്‍: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ കുപിതയായ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഫ്രിഡ്‌ജിനുള്ളില്‍ സൂക്ഷിച്ചു. പിന്നീട്‌ മൃതദേഹം വേസ്‌റ്റ് ബിന്നില്‍ ഉമപക്ഷിച്ചതോടെയാണ്‌ സംഭവമറിയുന്നത്‌. ജോര്‍ദ്ദാനിലാണ്‌ സംഭവമുണ്ടായത്‌.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ്‌ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്‌. 15 വര്‍ഷം മുമ്പാണ്‌ ഇരുവരുടെയും വിവാഹം നടന്നത്‌. ദമ്പതികള്‍ക്ക്‌ രണ്ട്‌ കുട്ടികളുമുണ്ട്‌. വീട്ടില്‍ മറ്റ്‌ സ്‌ത്രീകളെയുമായി എത്തുന്നതില്‍ കുപിതയായ ഭാര്യ ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തി. തുടര്‍ന്ന്‌ മൃതദേഹം വെട്ടി നുറുക്കി ഫ്രിഡ്‌ജില്‍ വയ്‌ക്കുകയായിരുന്നു. പിന്നീട്‌12 ദിവസങ്ങള്‍ക്ക്‌ ശേഷം മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു.
വഴിയാത്രക്കാരന്‍ മനുഷ്യാവയവം കാണുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ യുവതി പിടിയിലാവുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തുകയല്ലാതെ മറ്റ്‌ വഴികളില്ലായിരുന്നെന്ന്‌ യുവതി പോലീസിനോട്‌ പറഞ്ഞു. മറ്റ്‌ സ്‌ത്രീകളുമായി വീട്ടില്‍ വരുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക്‌ സ്‌ഥിരമായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.
വിവാഹം മോചനം നേടുമെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവ്‌ ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി പറഞ്ഞു. ജോര്‍ദ്ദാന്റെ മറ്റുഭാഗത്തേക്ക്‌ സ്‌ത്രീകളുമായി പോകാന്‍ ഭര്‍ത്താവ്‌ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്‌ യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.


Viewing all articles
Browse latest Browse all 20534

Trending Articles