Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

ആദിവാസികളുടെ വായ്പ എഴുതിത്തള്ളല്‍ : മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയും കുടുംബവും ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തു

$
0
0

കണ്ണൂര്‍ :ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയും കുടുംബവും ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തട്ടിപ്പ് നടത്തിയത്. ജയലക്ഷ്മിയുടെ മുഴുവന്‍ ബന്ധുക്കളുടെയും കടം ഈ പദ്ധതിയിലൂടെ എഴുതി തള്ളിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മറ്റൊരു സ്ഥലത്തും ആദിവാസി വായ്പകള്‍ എഴുതിത്തള്ളല്‍ നടന്നിട്ടില്ല. കടാശ്വാസ പദ്ധതിപ്രകാരം വകയിരുത്തിയ പണം മാനന്തവാടിയിലാണ് വിതരണം ചെയ്തത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.പട്ടികവര്‍ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കുന്ന പദ്ധതി 2014ലെ ബഡ്ജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയായിരുന്ന കെ.എം.മാണി പ്രഖ്യാപിച്ചത്. ഇതിനായി രണ്ടു കോടി രൂപയും വകയിരുത്തിയിരുന്നു.

2015 സെപ്തംബര്‍ 9ന് ചേര്‍ന്ന മന്ത്രിസഭായോഗം പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. എന്നാല്‍, 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് എന്ന് തിരുത്തി മന്ത്രിസഭ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. 2014 മാര്‍ച്ച് 31ന് മുമ്പ് കുടിശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗക്കാരുടെ ഒരുലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ മാത്രമാണ് കടാശ്വാസ പദ്ധതിക്ക് ബാധകമാകുക. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമായിരുന്നു യോഗ്യത. എന്നാല്‍, ഇത് മറികടന്ന് ജയലക്ഷ്മിയുടെ കുടുംബത്തിലെ ആറു പേരുടെ കടം എഴുതിത്തള്ളുകയായിരുന്നു.


Viewing all articles
Browse latest Browse all 20537

Trending Articles