Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

ജയലളിതയുടെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്!അമ്മ സുഖമായിരിക്കുന്നു:വീഡിയോ

$
0
0

ചെന്നൈ :അമ്മ സുഖമായിരിക്കുന്നു.ആയിരങ്ങളുടെ പ്രാര്‍ഥന ദൈവം കേട്ടു..തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെ ജയലളിതയുടേതെന്ന പേരില്‍ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ജയലളിത ആശുപത്രിയിലെ തന്റെ മുറിയിലൂടെ നടക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയില്‍ പൂര്‍ണ ആരോഗ്യവതിയായ അവര്‍ പരസഹായമില്ലാതെയാണ് നടക്കുന്നത്. ജയലളിതയെ പരിചരിക്കുന്ന രണ്ട് നേഴ്‌സുമാരെയും വീഡിയോയില്‍ കാണാം. അതേസമയം, ഈ ദൃശ്യങ്ങള്‍ സത്യസന്ധമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജയലളിത സുഖം പ്രാപിച്ചതായും പൂര്‍ണബോധത്തിലേക്ക് അവര്‍ മടങ്ങിയെത്തിയിരിക്കുന്നുവെന്നും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ പ്രതാപ് സി റെഡ്ഡി വെള്ളിയാഴ്‌ച അറിയിച്ചിരുന്നു.

ആവശ്യമുള്ളവ ചോദിച്ച് വാങ്ങാന്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യവതിയായ ജയലളിത ഇപ്പോള്‍ സുഖമായിരിക്കുകയാണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവര്‍ മനസിലാക്കി തുടങ്ങി. ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അമ്മയ്‌ക്ക് ഉടന്‍തന്നെ ആശുപത്രി വിടാനാകുമെന്നും ഡോ റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അപ്പോളോ ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്‌ക്ക് നല്‍കിയത്. എന്നാണ് അവര്‍ ആശുപത്രി വിടാനാകുമെന്നത് പ്രസക്‌തിയുള്ള കാര്യമല്ല. അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണെന്നും ഡോ. പ്രതാപ് സി റെഡ്ഡി വ്യക്തമാക്കി.


Viewing all articles
Browse latest Browse all 20536

Trending Articles