Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പെൺകുട്ടികളെ ബിയർ കുടിപ്പിക്കാൻ ശ്രമം: ലക്ഷ്യമിട്ടത് ലൈംഗിക അതിക്രമവും നീലച്ചിത്ര നിർമാണവും; യുവതി അറസ്റ്റിൽ

$
0
0

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരമധ്യത്തിൽ പതിനാറുകാരികളായ പെൺകുട്ടികളെ ബിയർ നൽകി മയക്കി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെമ്പാടും ശൃംഖലയുള്ള സെക്‌സ്‌റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർഥിനികൾക്ക് ഡോക്യുമെന്ററി ഫിലിം എടുക്കാൻ സാമ്പത്തികമായി സഹായിക്കാമെന്ന് പറഞ്ഞ് തന്റെ വീട്ടിലെത്തിക്കുകയും, തുടർന്നു ബിയർ നൽകി വശീകരിക്കാൻ ശ്രമക്കുകയും ചെയ്ത വീരണകാവ് സ്വദേശിനി സന്ധ്യ(27) യെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത്: സന്ധ്യ ഒരു ഫാഷൻ ഡിസെനറാണ്. സ്ഥിരമായി സ്‌കൂൾ പരിസരത്ത് വന്നു നിൽക്കുമായിരുന്ന ഇവരുമായി സ്‌കൂളിലെ വിദ്യാർഥിനികൾ പരിചയത്തിലായി. കുട്ടികൾക്ക് ഡോക്യുമെന്ററി എടുക്കാൻ താത്പര്യമുണ്ടെന്നും അതിന് പണമില്ലെന്നും വിദ്യാർഥിനികൾ ഇവരോട് പറഞ്ഞിരുന്നു. ഡോക്യുമെന്ററി എടുക്കാൻ വേണ്ട ഒന്നര ലക്ഷം രൂപ താൻ തന്ന് സഹായിക്കാമെന്ന് സന്ധ്യ കുട്ടികളോട് പറഞ്ഞു. തന്റെ വീട്ടിൽ വന്നാൽ പണം തരാമെന്നും പറഞ്ഞു. ഇതിൽ വശംവദരായ മൂന്ന് കൂട്ടികൾ ഇന്നലെ ഇവരോടൊപ്പം വീരണകാവിലെ വീട്ടിൽ എത്തി. വീട്ടിലെത്തിയ സന്ധ്യ ഇവരെ ബിയർകുടിക്കാൻ ക്ഷണിച്ചു. എന്നാൽ കുട്ടികൾ വിസമ്മതിച്ചു. ഇതിനിടെ ഒരു പെൺകുട്ടിയ്ക്ക് സന്ധ്യ ബിയർ നൽകി.
പെൺകുട്ടികൾ വിവരം സമീപ വാസികളെ അറിയിച്ചു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി ഇവരെ സ്‌റ്റേഷനിൽ എത്തിച്ചു. പോലീസ് കുട്ടികളുടെ ബന്ധുക്കളെ വരുത്തി അവരെ വിട്ടയച്ചു. സന്ധ്യയെ അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാൻ പ്രേരണ ചെലുത്തിയ കുറ്റമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും.


Viewing all articles
Browse latest Browse all 20534

Trending Articles