Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഉദ്ധാരണം നഷ്ടപ്പെട്ടാല്‍ ഹൃദ്രോഗം ഭയക്കണം ഈ അവസ്ത

$
0
0

പുരുഷന്മാരില്‍ പലരും ഒളിച്ചുവയ്ക്കുകയോ പുറത്തുപറയാന്‍ മടിക്കുകയോ ചെയ്യുന്ന ഒരവസ്ഥയാണ് ഉദ്ധാരണക്കുറവ്. പുരുഷന്‍ ഇതിനെ അഭിമാനത്തിന്റെ പ്രശ്‌നമായി കരുതുന്നു. പൂര്‍ണ്ണ ആരോഗ്യവാനായ പുരുഷന് 70 വയസ്‌സുവരെ ലിംഗോദ്ധാരണം സാധ്യമാണ്. എന്നാല്‍, മുപ്പത്തിയഞ്ച്-നാല്‍പ്പത് വയസ്‌സിനിടയ്ക്ക് പൊടുന്നനെ, ലൈംഗികോത്തേജനം ഉണ്ടായാലും ലിംഗം ഉദ്ധരിക്കാത്ത അവസ്ഥ ചിലരില്‍ കാണാറുണ്ട്. ഇതിനെ അവഗണിക്കുന്നത് അപകടമാണ്, പ്രത്യേകിച്ച് മാനസിക പ്രശ്‌നമൊന്നുമില്ലെങ്കില്‍. ലൈംഗികോത്തേജനം ഉണ്ടായിട്ടും ലിംഗം ഉദ്ധരിക്കുന്നില്ലെങ്കില്‍ ലജ്ജമാറ്റിവച്ച് ഒരു ഡോക്ടറെ സമീപിക്കണം.

ഹൃദ്രോഗം സംശയിക്കണം

അകാരണമായി ലിംഗോദ്ധാരണം നഷ്ടപ്പെട്ടാല്‍ ഹൃദ്രോഗം സംശയിക്കണം. മറ്റൊന്ന് പക്ഷാഘാത സാധ്യതയാണ്. പഠനങ്ങള്‍ ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നയാളെ കാര്‍ഡിയോവാസ്‌കുലര്‍ രോഗപരിശോധനയ്ക്കു വിധേയനാക്കണം. എന്നാല്‍, ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്ന എല്ലാവര്‍ക്കും ഹൃദ്രോഗമുണ്ടാകുമെന്നു കരുതേണ്ടതില്ല. എന്നാല്‍, ഉദ്ധാരണക്കുറവുണ്ടാകുന്ന 45 ശതമാനത്തോളം പേര്‍ക്കും ഭാവിയില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ, ഹൃദ്രോഗത്തിന്റെ മുന്‍സൂചനയായി ഉദ്ധാരണക്കുറവിനെ കണക്കാക്കാം. ഹൃദ്രോഗത്തിനൊപ്പം പക്ഷാഘാതമുണ്ടാകാനും സാധ്യതയുണ്ട്.

രക്തക്കുഴലുകളിലെ തടസ്‌സങ്ങള്‍

രക്തധമനികളിലെ ബേ്‌ളാക്കുകള്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. ബേ്‌ളാക്കുകള്‍ ഒന്നോരണ്ടോ ദിവസം കൊണ്ട് രൂപപ്പെടുന്നവയല്ല. ശരീരത്തിലെ അപൂരിത കൊഴുപ്പ് ക്രമേണ രക്തധമനികളില്‍ അടിഞ്ഞാണ് ബേ്‌ളാക്കുകള്‍ ഉണ്ടാകുന്നത്. ഹൃദയത്തില്‍ മാത്രമല്ല, ശരീരത്തിലെ മറ്റുഭാഗങ്ങളിലെ ധമനികളിലും കൊഴുപ്പടിഞ്ഞ് രക്തപ്രവാഹത്തിനു തടസ്‌സമുണ്ടാക്കുന്നു.

രക്തധമനികളുടെ കട്ടികൂടി രക്തയൊഴുക്ക് തടസ്‌സപ്പെടുത്തുന്ന അതിറോസ്‌ക്‌ളിറോസിസ് എന്ന രോഗം 40 ശതമാനത്തോളം പേരില്‍ ഉദ്ധാരണശേഷി നഷ്ടപ്പെടുത്തുന്നു.

ഉദ്ധാരണക്കുറവ് ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഹൃദയപരിശോധന നടത്തണം. പ്രമേഹമുണ്ടെങ്കില്‍ മറ്റു മുന്‍കരുതലുകള്‍ ആവശ്യമായി വരും. അത് ഡോക്ടര്‍ നിര്‍ദ്ദേശിക്കും. 30 വയസ്‌സ് കഴിഞ്ഞ 25 ശതമാനം പ്രമേഹരോഗികളിലും 60 വയസ്‌സ് പിന്നിട്ട 75 ശതമാനം പ്രമേഹരോഗികളിലും ഉദ്ധാരണക്കുറവ് കാണപ്പെടുന്നു.

മറ്റു കാരണങ്ങള്‍

ഉദ്ധാരണക്കുറവ് അനുഭവപ്പെടുമ്പോള്‍ തന്നെ ഹൃദ്രോഗത്തെ ഭയക്കേണ്ടതില്ല. അതിനുമുമ്പ് ശരിയായ ഉദ്ധാരണം എന്തെന്നറിയണം. ശരിയായ ഉദ്ധാരണം പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും സാധ്യമല്ല. മാനസികസമ്മര്‍ദ്ദം ഇതിനൊരു കാരണമാണ്. മാനസികസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉദ്ധാരണക്കുറവും ഹൃദ്രോഗവുമായി ബന്ധമില്ല ( എന്നാല്‍, അമിത മാനസികസമ്മര്‍ദ്ദം ഹൃദയത്തിനു നല്ലതല്ല ).

ലിംഗത്തിനുള്ളിലെ കോര്‍പോറ കാവെര്‍സോണ എന്ന ഭാഗത്തെ രക്തധമനികളിലേക്ക് കൂടുതല്‍ രക്തം ഇരച്ചുകയറുകയും അത് ഞരമ്പിലൂടെ തിരിച്ചൊഴുകുന്നത് തടസ്‌സപ്പെടുകയും ചെയ്യുമ്പോഴാണ് ഉദ്ധാരണമുണ്ടാകുന്നത്. തലച്ചോറും നാഡീവ്യൂഹവും ഹോര്‍മോണും ചേര്‍ന്നാണ് ഇതു സാധ്യമാക്കുന്നത്. ഇവയിലേതിലെങ്കിലും പാളിച്ചയുണ്ടായാലും ഉദ്ധാരണത്തെ പ്രതികൂലമായി ബാധിക്കും. ചില രോഗങ്ങള്‍, പതിവായി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ കൊണ്ടും ഉദ്ധാരണക്കുറവ് ഉണ്ടാക്കിയേക്കാം. എന്നാല്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം.

വിഷാദത്തിനും പെപ്റ്റിക് അള്‍സറിനും പതിവായി കഴിക്കുന്ന മരുന്നുകള്‍, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ സര്‍ജറി എന്നിവയൊക്കെ ഉദ്ധാരണക്കുറവ് വരുത്താം. വയാഗ്ര പോലുള്ള മരുന്നുകള്‍ ഉദ്ധാരണത്തിനായി കഴിക്കുന്നവരുണ്ട്. എന്നാല്‍, ഇത്തരം മരുന്നുകള്‍ നാഡീവ്യൂഹത്തിനും ഹൃദയത്തിനും തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ കഴിക്കാവൂ.

ഡാ. എസ്. വാസുദേവന്‍
പ്രൊഫസര്‍ യൂറോളജി


Viewing all articles
Browse latest Browse all 20534

Trending Articles