Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20628

എന്ത് വേഷം ധരിക്കണമെന്നത് തന്റെ അവകാശം; അര്‍ദ്ധനഗ്നയായി കനികുസൃതിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

$
0
0

കൊച്ചി: അഭിനേത്രിയും മോഡലുമായ കനി കുസൃതിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഫോട്ടോയെ ന്യായികരിച്ച് കനി കുസൃതിയെത്തുകയും ചെയ്തു. ഫോര്‍വേഡ് മാഗസിന് നല്‍കിയ ഒരു ഫോട്ടോ ഷൂട്ടില്‍ അര്‍ധനഗ്‌നയായിട്ടാണ് കനി കുസൃതി എത്തിയത്.

എന്നാല്‍ ഇത് തന്റെ സ്വാതന്ത്രമാണെന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മോഡല്‍ പറയുന്നത്. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി.

Also Read :എങ്ങനെ എടിഎം പാസ്വേര്‍ഡുകള്‍ ചോര്‍ത്തി നിങ്ങളുടെ പണം നഷ്ടപ്പെട്ടാം .. ക്ളോണിങ് നിന്ന് സ്വയം രക്ഷിക്കാന്‍ പഠിക്കൂ
എനിക്ക് എന്റെ മുഖം പോലെ തന്നെയാണ് കയ്യും കാലും മറ്റ് ശരീരഭാഗങ്ങളും. അത് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിന് താന്‍ എന്തിന് മിടിക്കണം എന്നാണ് ഈ ഫോട്ടോ ഷൂട്ടിനെ വിമര്‍ശിക്കുന്നവരോട് കനി കുസൃതി ചോദിയ്ക്കുന്നത്. കാണുന്നവര്‍ക്ക് അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്രം ഉണ്ട്. പക്ഷെ അതൊരിക്കലും വസ്ത്രം കുറഞ്ഞ് പോയി എന്ന രീതിയില്‍ ആയിരിക്കരുത് എന്ന് കനി പറയുന്നു. ഞാനെന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ സ്വാതന്ത്രമാണ്. ഓരോരുത്തരും അവര്‍ക്ക് കംഫര്‍ട്ടബിളായ വസ്ത്രമാണ് ധരിയ്ക്കുന്നത്.

എന്നാല്‍ അതൊരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന രീതിയിലേക്കാവരുതെന്നും കനി പറയുന്നു. ചില സിനിമകള്‍ക്കു വേണ്ടി ഞാന്‍ ന്യൂഡ് ആയി അഭിനയിച്ചിട്ടുണ്ട്. അതെന്റെ ജോലിയാണ്, അതിനോട് നൂറുശതമാനവും ആത്മാര്‍ഥത പുലര്‍ത്തേണ്ടതുകൊണ്ടാണ് അത്തരത്തില്‍ ചെയ്യുന്നത്.ആദ്യമൊക്കെ പല കാര്യങ്ങളും ചെയ്യുന്നതിനു മുമ്പ് മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നൊക്കെ ചിന്തിക്കുമായിരുന്നു, എന്നാല്‍ അതൊക്കെ മാറ്റിയെടുക്കാന്‍ ഇപ്പോള്‍ സാധിച്ചെന്നും കനി പറയുന്നു.


Viewing all articles
Browse latest Browse all 20628

Trending Articles