Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഏഷ്യനെറ്റ്‌ന്യൂസിന്റെ തലപ്പത്ത് മുന്‍ ജന്മഭൂമി എഡിറ്റര്‍ ഹരിഎസ് കര്‍ത്ത എത്തുമോ? കേരളം പിടിക്കാനൊരുങ്ങുന്ന ബിജെപി ഏഷ്യനെറ്റ് പൂര്‍ണ്ണമായും കയ്യടക്കുന്നു

$
0
0

തിരുവനന്തപുരം: ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കീഴിലുള്ള ഏഷ്യനെറ്റ് ന്യൂസില്‍ കാവിവല്‍ക്കരണം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പ്രധാന വാര്‍ത്താ ചാനലായ ഏഷ്യനെറ്റ് ന്യൂസിന്റെ തലപ്പത്ത് സംഘപരിവാര്‍ അനുകൂലിയായ മാധ്യമ പ്രവര്‍ത്തകനെ എത്തിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അനുകല ജീവനക്കാരെ നിയമിക്കണമെന്ന് കുറിപ്പ് പുറത്തായത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഏഷ്യനെറ്റ് ന്യൂസിലെ പുതിയ ഇടപെടലുകളും പുറത്തുവരുന്നത്. നേരത്തെ ജന്മഭൂമിയുടെ തലപ്പത്തുണ്ടായിരുന്ന ഹരി എസ് കര്‍ത്തയെയാണ് ഏഷ്യനെറ്റ് പുതിയ മേധാവി സ്ഥാനം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് നടന്ന ബിജെപി ദേശിയ കൗണ്‍സില്‍ സമയത്താണ് ഏഷ്യാനെറ്റിന്റെ തലപ്പത്ത് ആര്‍ എസ് എസുകാരന്‍ വേണമെന്ന ചര്‍ച്ച സജീവമായത്. സ്വാഭാവികമായും ഹരി എസ് കര്‍ത്തയുടെ പേര് ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇത് രാജീവ് ചന്ദ്രശേഖറും അംഗീകരിച്ചു. എന്‍ ഡി എയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍, ഏഷ്യാനെറ്റില്‍ ഇനി സംഘപരിവാറിനെതിരായ ആക്രമണം ഉണ്ടാകില്ലെന്ന് കോഴിക്കോട് സ്മ്മേളനത്തിനിടെ നേതാക്കള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ബിജെപിയുടെ മുന്നേറ്റത്തെ തടയുന്നത് ഏഷ്യാനെറ്റ് വാര്‍ത്തകളാണെന്നും നേതാക്കളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വാര്‍ത്താ അവതരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ രാജീവ് ചന്ദ്രശേഖറിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഹരി എസ് കര്‍ത്തയെ ചാനലിലെത്തിക്കാന്‍ തത്വത്തില്‍ തീരുമാനം വന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുണ്ടായിരുന്ന ടി എന്‍ ഗോപകുമാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇതോടെ എംജി രാധാകൃഷ്ണനായി ചുമതല. ഇദ്ദേഹം സിപിഎം സഹയാത്രികനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ മകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും രാധാകൃഷ്ണന് അടുപ്പമുണ്ട്. അതിലുപരി നേമം എംഎല്‍എ ആയിരുന്ന വി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. ഈ ബന്ധമെല്ലാം ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നുവെന്നാണ് ബിജെപി നിലപാട്. ഈ സാഹചര്യത്തില്‍ ടിഎന്‍ ഗോപകുമാറിന്റെ പദവിയില്‍ ആര്‍എസ്എസ് സഹയാത്രികനെ നിയോഗിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിനോട് അമിത് ഷാ ആവശ്യപ്പെട്ടത്. ഇത് മനസ്സിലാക്കി ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഹരി എസ് കര്‍ത്ത നീക്കം നടത്തുകയായിരുന്നു.

ഹരി എസ് കര്‍ത്തയെ ഏഷ്യനെറ്റ് തലപ്പത്ത് എത്തിക്കുന്നതോടെ ഏഷ്യനെറ്റില്‍ പിടിമുറക്കാമെന്ന് ബിജെപി നേതൃത്വവും കരുതുന്നു. അതേ സമയം ഏഷ്യനെറ്റില്‍ നേരിട്ട് സംഘപരിവാര ഇടപെടല്‍ ആരംഭിക്കുന്നത് ജിവനക്കാരെ ആശങ്കയിലാക്കുന്നുമുണ്ട്.


Viewing all articles
Browse latest Browse all 20534

Trending Articles