Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ഒന്നരവയസുകാരന്‍ മുത്തച്ചനേക്കാള്‍ ആസ്ഥിയുള്ളവന്‍ …ചന്ദ്രബാബു നായിഡുവിന്റെ പേരക്കുട്ടിയുട് സമ്പത്ത് 11.32 കോടി.നായിഡു കുടുംബത്തിന് മുഴുവനുള്ളത് 80.96 കോടിയുടെ വസ്തുവഹകള്‍

$
0
0

ഗുണ്ടൂര്‍: ഒന്നരവയസുകാരന്‍ മുത്തച്ചനേക്കാള്‍ ആസ്ഥിയുള്ളവന്‍ …ചന്ദ്രബാബു നായിഡുവിന്റെ പേരക്കുട്ടിയുടെ  സമ്പത്ത് 11.32 കോടി.നായിഡു കുടുംബത്തിന് മുഴുവനുള്ളത് 80.96 കോടിയുടെ വസ്തുവഹകള്‍ . നായിഡുവിനേക്കാള്‍ സ്വത്ത് 18 മാസം മാത്രം പ്രായമുള്ള ചെറുമകനെന്ന് വെളിപ്പെടുത്തലാണ് പ്രതിപക്ഷത്തെയും പ്രകോപിപ്പിച്ചിരിക്കുന്നത്.

നായിഡുവിന്റെ മൊത്തം ആസ്തി 3.73 കോടിയില്‍ താഴെ ആണെങ്കിലും ചെറുമകന്‍ ദേവാംശിന്റെ പേരിലുള്ള ആസ്തി 11.57 കോടിയാണ്.ദേവാംശിന്റെ പിതാവും നായിഡുവിന്റെ നര കുടുംബത്തിന്റെ അനന്തരാവകാശിയുമായ ലോകേഷ് തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 9.17 കോടി രൂപയുടെ സ്വത്തുക്കള്‍ ദേവ്‌നാഷിന്റെ മുത്തശി ഭുവനേശ്വരി കുട്ടിയുടെ പേരിലേക്കു മാറ്റിയിട്ടുണ്ട്. സിനിമാനടനും അമ്മയുടെ അച്ഛനുമായ ബാലകൃഷ്ണ 2.4 കോടി രൂപേേ ദവാംശിന്റെ പേരില്‍ സ്ഥിരനിക്ഷേപമാക്കിയിട്ടുണ്ട്.

നായിഡുവിന് സ്വന്തം ഗ്രാമമായ നാരവാരിപ്പള്ളിയില്‍ കുടുംബസ്വത്തായി കിട്ടിയ മറ്റൊരു വീടുണ്ട്. ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന അംബാസഡര്‍ കാറുമുണ്ട്. ബാക്കി സമ്പാദ്യം 3.59 ലക്ഷമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ മൊത്തം ആസ്തി 38.66 കോടി രൂപയ്ക്കുണ്ട്. ഭവനവായ്പ കിഴിച്ചാല്‍ 24.84 കോടി. നായിഡു 1992ല്‍ തുടങ്ങിയ ഹെറിറ്റേജ് ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന ക്ഷീരോത്പന്ന കമ്പനിയാണ് കുടുംബത്തിന് പ്രധാന വരുമാനമാര്‍ഗമെന്നും ലോകേഷ് പറഞ്ഞു.

ഹൈദരാബാദിലെ കുടുംബവീടും 2.21 കോടിയുടെ ഫാം ഹൗസുമടക്കം 14.50 കോടിയാണ് ലോകേഷിന്റെ ആസ്തി. ബാധ്യതകള്‍ 6.35 കോടിക്കുണ്ട്. ഹെറിറ്റേജ് ഫുഡ്‌സില്‍ 2.52 കോടി അദ്ദേഹം മുതല്‍മുടക്കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കാറും ലോകേഷിനുണ്ട്. ഭാര്യ നാരാ ബ്രാഹ്മണിക്ക് 12.75 കോടിയാണ് ആസ്തി. കുടുംബത്തിന് വിദേശബാങ്കുകളില്‍ അക്കൗണ്ടോ ബിനാമി സ്വത്തുകളോ ഇല്ലെന്നും ലോകേഷ് പറഞ്ഞു. അതേസമയം ചന്ദ്രബാബു നായിഡുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നായിഡുവിന്റെ സ്വത്തുവിവരം യഥാര്‍ഥത്തിലുള്ളതിലും വളരെ കുറച്ചാണെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വെളിപ്പെടുത്തിയ തുകയെക്കാള്‍ അമ്പതുശതമാനം കൂടുതല്‍ കൊടുത്ത് ആ സ്വത്തുക്കള്‍ വാങ്ങാന്‍ തയ്യാറാണെന്ന് വൈ.എസ്.ആര്‍.സി. എംപി. പി. മിഥുന്‍ റെഡ്ഡി പറഞ്ഞു.</പ്>
<പ്>ചന്ദ്രബാബുവിന്റെ ഹൈദരാബാദ് വസതിക്ക് മൂന്നുകോടിയാണ് വെളിപ്പെടുത്തിയ മൂല്യം. അതുമാത്രം മുപ്പതുകോടിയിലേറെ വിലമതിക്കുന്നതാണെന്ന് റെഡ്ഡി പറഞ്ഞു. വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സില്‍നിന്നു കൂറുമാറ്റിയെടുത്ത ഓരോ എംഎ‍ല്‍എ.യ്ക്കും 25 കോടിവരെ രൂപയാണ് തെലുഗുദേശം പാര്‍ട്ടി നേതൃത്വം വാഗ്ദാനംചെയ്തത്. അതിനുള്ള പണം അവര്‍ക്ക് എവിടെനിന്നാണ് കിട്ടിയതെന്ന് മിഥുന്‍ ചോദിച്ചു.


Viewing all articles
Browse latest Browse all 20538

Trending Articles