Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

നൂറ്റിയേഴ് ഭാര്യമാര്‍ 185 കുട്ടികള്‍ എന്നിട്ടും 92ാം വയസില്‍ മൂഹമ്മദ് വീണ്ടും കെട്ടാനൊരുങ്ങുന്നു; ലോകത്തെ ഞെട്ടിച്ച നൈജീരിയക്കാരന്റെ കഥ

$
0
0

തൊണ്ണൂറ്റി രണ്ടാം വയസില്‍ 108 ാമത് വിവാഹം കഴിക്കാനൊരുങ്ങിലോകത്തെ ഞെട്ടിയ്ക്കുകയാണ് ഈ നൈജീരിയക്കാരന്‍.
അല്ലേയല്ലെന്നാണ് എഴുനേറ്റ് നടക്കാന്‍ പോലും ശേഷിയില്ലെങ്കിലും നൈജീരിയക്കാരന്‍ മുഹമ്മദ് ബെല്ലോ അബൂബക്കര്‍ പറയുന്നത്. 92ാം വയസ് പ്രായമുണ്ടെങ്കിലും ഇനിയും രണ്ട് തവണ കൂടി വിവാഹം കഴിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഈ പ്രായത്തില്‍ ഇനിയും വിവാഹമോ എന്ന പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കാന്‍ വരട്ടെ. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം ഇത് വെറും പുഷ്പ്പം പോലുള്ള കാര്യമാണ്. കാരണം ജീവിതത്തിലെ അക്കാലയലളവില്‍ 107 തവണായാണ് ഇദ്ദേഹം വിവാഹം കഴിച്ചത്.

92 കാരനാണെങ്കിലും ഭാര്യാസമ്പത്ത് മുഹമ്മദിന് അധികമാണ്, 97 ഭാര്യമാരാണ് മുഹമ്മദിനുള്ളത്. സാധാരണ ഒരാളെ കൊണ്ടു നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നവര്‍ക്ക് മാതൃകയാകുകയാണ് ഈ 97 കാരന്‍. മരണം വരെ തനിക്ക് വിവാഹം കഴിക്കണമെന്നാണ് മുഹമ്മദ് പറയുന്നത്.

107 പേരെയാണ് മുഹമ്മദ് വിവാഹം ചെയ്തത്, അതില്‍ 10 പേരെ ഇയാള്‍ ഡിവോഴ്സ് ചെയ്തു. 185 കുട്ടികളാണ് മുഹമ്മദിനുള്ളത്. ലോക മാദ്ധ്യമത്തിലൂടെ ഇപ്പോള്‍ മുഹമ്മദ് പ്രസിദ്ധനായിരിക്കുകയാണ്. 2008 ല്‍ നൈജീരിയന്‍ കോടതി 86 ഭാര്യമാരില്‍ 82 പേരേ വിവാഹ മോചനം ചെയ്യണമെന്നു പറഞ്ഞത് മുഹമ്മദ് നിഷേധിച്ചതു ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നു.

185 കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് മരിച്ചു എന്ന് ഇടക്ക് പുറത്തു വന്ന വ്യാജ വാര്‍ത്തക്കെതിരെ നൈജീരിയന്‍ വാന്‍ഗ്വാര്‍ഡ് എന്ന പത്രത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘ഞാന്‍ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട്, എന്റെ പ്രവര്‍ത്തികള്‍ കണ്ടു ആരും അസൂയപ്പെടേണ്ടതില്ല എന്നും ,ഇനിയും വിവാഹം ചെയാനുള്ള തീരുമാനം ദൈവ കല്പനകളാണെന്നും ജീവിതാവസാനം വരെ തുടരുമെന്നും മുഹമ്മദ് പറഞ്ഞു.


Viewing all articles
Browse latest Browse all 20522

Trending Articles