ആഗ്ര: രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. മഥുരയില്‍ നടന്ന ‘ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ റാഡിക്കല്‍ ഇസ്ലാം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവം മനുഷ്യത്വത്തിന്‍െറ മരണമാണ്.പശുമാംസം കഴിച്ചുവെന്നാരോപിച്ച് ഒരാള്‍ രാജ്യത്ത് കൊല്ലപ്പെടുന്നത് വെറും മരണമല്ല, മനുഷ്യത്വത്തിന്റെ മരണമാണെന്ന് സച്ചാര്‍ അഭിപ്രായപ്പെട്ടു.
ഒരാളുടെ മതവും അയാളുടെ ഭക്ഷണക്രമവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ച അദ്ദേഹം താന്‍ ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും വ്യക്തമാക്കി. ‘റാഡിക്കല്‍ ഇസ്ലാം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലാണ് സച്ചാര്‍ ഇക്കാര്യം പറഞ്ഞത്. എം.പി.മാരും എം.എല്‍.എ.മാരും വരെ ബീഫ് കയറ്റുമതി സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ബീഫ് കഴിച്ചതിന് ഒരാളെ കൊന്നുകളയുന്നതെന്തിനെന്നും സച്ചാര്‍ ചോദിച്ചു.
ഒട്ടേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിലായിരുന്നു രജീന്ദര്‍ സച്ചാറിന്റെ പ്രസംഗം.
ഒട്ടേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിലായിരുന്നു രജീന്ദര്‍ സച്ചാറിന്റെ പ്രസംഗം.
എന്നാല്‍, ജസ്റ്റിസ് സച്ചാര്‍ ഹിന്ദുവിരുദ്ധ പ്രസ്താവനയുമായി സെമിനാര്‍ വിഷയത്തെ വഴിതെറ്റിച്ചുവെന്ന് ചിലര്‍ വിമര്‍ശമുന്നയിച്ചു. സച്ചാറിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് മഥുര കോളേജിലെ അധ്യാപകര്‍ ഉള്‍പ്പെടെ ചിലര്‍ സെമിനാറില്‍നിന്ന് ഇറങ്ങിപ്പോയി. പരാമര്‍ശത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തുവരികയും ജസ്റ്റിസ് സച്ചാറിന്റെ വീടിന് മുന്നിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. മുസ്ലിം ന്യൂനപക്ഷങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍. മുസ്!ലിങ്ങള്‍ക്ക് പ്രത്യേക സംവരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.