Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കുട്ടികൾ കുറഞ്ഞു: മോഡലുകൾ അധ്യാപകരായി

$
0
0

ബിജിങ്: ആവശ്യത്തിനു കുട്ടികളില്ലാതെ വന്നതോടെ വിദ്യാർഥികളെ ആകർഷിക്കാൻ പുത്തൻ വിദ്യയുമായി ചൈനയിലെ സ്‌കൂളുകൾ. സുന്ദരികളായ അധ്യാപികമാരെ സ്‌കൂളിൽ കുത്തി നിറച്ചാണ് വിദ്യാർഥികളെ സ്‌കൂളുകളിലേയ്ക്കു എത്തിക്കാൻ മാനേജ്‌മെന്റ് പുതിയ തന്ത്രമൊരുക്കിയത്.

teach1
ചൈനയിലെ ചെംഗ്ഡൂവിലെ സിച്ചുവാൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ യൂണിവേഴ്‌സിറ്റി നിയമിച്ച സുന്ദരികളായ അധ്യാപികമാരെയാണ്.
ക്ലാസുകളിലേക്കു കുട്ടികളെ എത്തിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. എന്നാൽ വ്യത്യസ്തമായ ഐഡിയയാണ് ചൈനക്കാരുടെ മനസിൽ ഉദിച്ചത്. ചൈനയിലെ ചെംഗ്ഡൂവിലെ സിച്ചുവാൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ യൂണിവേഴ്‌സിറ്റി നിയമിച്ച സുന്ദരികളായ അധ്യാപികമാരെ കുറിച്ചാണ് ലോകം ചർച്ചചെയ്യുന്നത്.

teach2
ഇത്തരത്തിൽ സുന്ദരികളായ 16 അധ്യാപികമാരെയാണ് യൂണിവേഴ്‌സിറ്റി നിയമിച്ചിരിക്കുന്നത്. ഇവരുടെ ചിത്രങ്ങൾ യൂണിവേഴ്‌സിറ്റി തന്നെ സെലിബ്രിറ്റി ഫോട്ടോസ് പോലെ പുറത്തുവിടുകയും ചെയ്തു. ഇതോടെ ഇവരുടെ ക്ലാസുകളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കു തന്നെയാണ്.
മോഡലുകളെ പോലെയുള്ള അധ്യാപികമാരെ കണ്ട് മറ്റ് സർവകലാശാലകൾ അസൂയപ്പെടുന്നതായി ചെംഗ്ഡു സിച്വാൻ യൂണിവേഴ്‌സിറ്റി പറയുന്നു.

teach3സൗന്ദര്യം മാത്രമല്ല,പാട്ട്‌നൃത്തം,നാടകം,തുടങ്ങി മറ്റ് വിഷയങ്ങളിലും പ്രാവീണ്യം നേടിയവരാണ് ഈ അധ്യാപികമാർ.ക്ലാസുകളിൽ ഫുൾ ഹാജരുകളുണ്ടെന്നും വിദ്യാർത്ഥികൾ എക്‌സ്ട്രാ കൽസുകൾ ആവശ്യപ്പെടുന്നതായും യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നു.

teach4


Viewing all articles
Browse latest Browse all 20532

Trending Articles