Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം; കുറ്റക്കാര്‍ക്കെതിരെ ഷണ്ഡീകരണവും വധശിക്ഷയും

$
0
0

ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാണിക്കുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനും കഴിയുന്ന നിയമം ഇന്തോനേഷ്യയില്‍ പാസാക്കി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും ഉള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ അടുത്തിടെയായി വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്ക്. അടുത്തിടെ നടന്ന വിവിധ സംഭവങ്ങളില്‍ നൂറോളം വിദേശികളെ ഇത്തരത്തില്‍ പിടികൂടിയിട്ടുണ്ട്.

Also Read : സ്ത്രീകള തങ്ങളുടെ പീരിയഡ് കാലയളവില്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നുവോ ? തലച്ചോറ് സ്കാന്‍ പഠനത്തില്‍ പുതിയ കണ്ടെത്തല്‍

പുതിയ നിയമം അനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും 20 വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് നിയമം അനുശാസിക്കുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ട ഇര കൊല്ലപ്പെടുക, മാനസിക ശാരീരിക നില തകരാറിലാവുക, ലൈംഗിക രോഗങ്ങള്‍ പകരുക എന്നീ സന്ദര്‍ഭങ്ങളില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാവുന്നതാണ്.

ഇത്തരക്കാര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. 14 വയസുകാരിയെ 12 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചുകൊന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണത്തിനെതിരെ രാജ്യത്തെ ഡോക്ടര്‍മാരുടെ ഒരു സംഘം രംഗത്ത് വന്നിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളെ തടയാന്‍ ഇതുകൊണ്ടാകില്ലെന്നും ഇത്തരക്കാരുടെ സ്വഭാവമാണ് ചികിത്സിച്ചു മാറ്റേണ്ടതെന്നുമാണ് ഇവരുടെ വാദം.


Viewing all articles
Browse latest Browse all 20542

Trending Articles