Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

വൈറലായ ആ ചിത്രത്തിനു പിന്നില്‍.അമ്മയുടെ രോഗമെന്തെന്ന് അറിയാമോ ?ജയലളിതയ്‌ക്ക് എന്തു സംഭവിച്ചു?

$
0
0

ചെന്നൈ :തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പനിയും നിര്‍ജലീകരണവുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 12 ദിവസം പിന്നിടുന്നു.മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുന്നു വരുന്നുവെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ജയലളിതയുടെ ആരോഗ്യവിവരം സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്‌ച നിര്‍ദേശിച്ചിരുന്നു.ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്ത് വിടുന്നുണ്ട്.

പനി, നിര്‍ജലീകരണം എന്നിവയെത്തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്ന് എത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെയുടെ മേല്‍‌നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. ഇതോടെ ജയലളിത ആശുപത്രിയിലായ നാളുകള്‍ തൊട്ടുതന്നെ സമൂഹമാധ്യമത്തില്‍ ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ പെരുകുകയും ചെയ്‌തു.

ഇതിനിടെയാണ് ജയലളിതയുടേതെന്ന രീതിയില്‍ ഒരു ഫോട്ടോയും സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. കൂടാതെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. പുറത്തുവന്ന ചിത്രം വ്യാജമാണെന്ന് അറിയാതെ പലരും പ്രചരിപ്പിക്കുകയും അവരുടെ നില അതീവഗുരുതരമാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു.

ജയലളിത അത്യാസന്നനിലയില്‍ ;വ്യാജ ഫോട്ടോ
ജയലളിത അത്യാസന്നനിലയില്‍ ;വ്യാജ ഫോട്ടോ

എന്നാല്‍ ജയലളിതയുടെ അവസ്ഥ ഗുരുതരമാണെന്നും വാര്‍ത്തകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യസ്ഥിതി എന്തെന്നു വ്യക്തമാക്കണമെന്നും അവരുടെ ഫോട്ടോകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടയിലാണ് ആശുപത്രിയില്‍ കിടക്കുന്ന ജയലളിതയുടേതെന്ന രീതിയില്‍ ഒരു ഫോട്ടോ വൈറലായത്. എന്നാല്‍ jayalalitha-fake-photoആ ചിത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിരവധി മെഡിക്കല്‍ ഉപകരണങ്ങളുടെ നടുവില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ഒരു സ്ത്രീ കിടക്കുന്നതിന്റെ ആ ദൃശ്യമാണ് പ്രചരിച്ചത്. പലരും അത് ജയലളിതയുടേതു തന്നെയാണെന്നു തെറ്റിദ്ധരിച്ചു.എന്നാല്‍ പെറുവിലെ ലിമയിലുള്ള എസാലുഡ് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. എസാലുഡ് ആശുപത്രിയിലെ ഇന്റന്‌സീവ് കെയര്‍ യൂണിറ്റ് എന്ന ക്യാപ്ഷന്‍ സഹിതം അവരുടെ വെബ്‌സൈറ്റില്‍ ഈ ചിത്രമുണ്ട്. അതിനിടയില്‍ ഈ ഫോട്ടോ പ്രചരിച്ചതോടെ ജയലളിതയുടേതു തന്നെയായിരിക്കുമെന്നു തെറ്റിദ്ധരിക്കുകയായിരുന്നു.

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുമ്പോഴും വിവിധ അവയവങ്ങള്‍ക്ക് ഒരേ പോലെ അണുബാധയുണ്ടാക്കുന്ന സെപ്സിസ് എന്ന അസുഖമാണ് മുഖ്യമന്ത്രിക്കെന്നാണ് സൂചന.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനൊപ്പം കടുത്ത പനിയുമാണ് സെപ്‌സിസ് എന്ന രോഗത്തിന്റെ ലക്ഷണം. പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ചതിന് പിന്നാലെയാണ് ആന്തരികാവയവങ്ങള്‍ക്ക് അണുബാധ കണ്ടെത്തിയത്. പ്രമേഹവും രക്ത സമ്മര്‍ദവും സാധാരണ നിലയില്‍ എത്തിയാലേ അണുബാധയ്ക്കുള്ള വിദഗ്ദ്ധ ചികില്‍സ സാധ്യമാകൂ എന്നായിരുന്നു വിലയിരുത്തല്‍. ഇതിനേത്തുടര്‍ന്നാണ് ഡോ. റിച്ചാര്‍ഡ് ബെയ്ലിയെ ലണ്ടനില്‍ നിന്ന് വരുത്തിയത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com


Viewing all articles
Browse latest Browse all 20522

Trending Articles