Quantcast
Viewing all articles
Browse latest Browse all 20621

എസ്.ജാനകിയുടെ വിടവാങ്ങല്‍ ഗാനം പുറത്തിറങ്ങി:വീഡിയോ

ആറു പതിറ്റാണ്ട് നീണ്ട സംഗീതസപര്യക്ക് വിരാമമിട്ട് ഗാനകോകിലം എസ്.ജാനകി പാടിയ ഗാനം റിലീസ് ചെയ്തു. യൂട്യൂബിലാണ് പത്തു കല്‍പനകളിലെ അമ്മപ്പൂവിനും എന്ന ഗാനം റിലീസ് ചെയ്തത്. താരാട്ടു പാട്ടാണ് അമ്മപ്പൂവിനും എന്നത്. ഈ ഗാനത്തിന്റെ റെക്കോര്‍ഡിംഗിനു ശേഷമാണ് പിന്‍വാങ്ങുന്നതായി ജാനകി പ്രഖ്യാപിച്ചത്.റോയ് പുറമഠം രചിച്ച് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കിയ ഗാനമാണ് അമ്മപ്പൂവിനും എന്നത്. അനൂപ് മേനോനും മുരളി ഗോപിയും മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് പത്തു കല്‍പനകള്‍.

ഇടവേളയ്ക്കു ശേഷമാണ് മീരാ ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രസംയോജകനായിരുന്ന ഡോണ്‍ മാക്‌സ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്.കനിഹ, കവിത നായര്‍, തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ഈ ക്രൈം ത്രില്ലറില്‍ ശ്രദ്ധേയവേഷത്തില്‍ എത്തുന്നു. സൂരജ്-നീരജ് എന്നിവര്‍ക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിനാണ്.


Viewing all articles
Browse latest Browse all 20621

Trending Articles