Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20615

സുരേന്ദ്രന് വധഭീഷണി ?കണ്ണൂരില്‍ അറസ്റ്റിലായ ഐ എസ് അനുഭാവ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നത് സുരേന്ദ്രനെ വധിക്കാനോ?

$
0
0

 

കണ്ണൂര്‍ :ആ യുവ രാഷ്ട്രീയ നേതാവ് ബിജെപിയിലെ കരുത്തനായ കെ സുരേന്ദ്രനോ? സമ്-ശയം ഉയരുകയാണ്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ജഡ്ജിമാര്‍, യുവരാഷ്ട്രീയ നേതാവ് തുടങ്ങിയവരെ അപായപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ കൈമാറിയ 5 ഐ എസ് ബന്ധമുള്ളവരെന്നു സംശയമുള്ളവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്ന തീവ്രവാദികളെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് എന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. മേക്കുന്നിലെ കനകമലയിലെ നാരായണഗുരുകുലത്തില്‍ സംഘം യോഗം ചേരുന്നതിനിടയിലാണ് പിടിയിലായത്. കനകമലയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു എന്നാണ് പ്രത്യേക സംഘം സമ്-ശയിക്കുന്നത്.8 അംഗ സംഘത്തില്‍ 3 പേര്‍ ഓടി രക്ഷപെട്ടു. കുറ്റിയാടി മങ്ങിലം കണ്ടി വീട്ടില്‍ ജാസീം എം കെ (25), തിരൂര്‍ പൊന്‍മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ സസ്‌വാന്‍ (30), തൃശൂര്‍ വെങ്കാനല്ലൂര്‍ അമ്പലത്ത് സ്വാലിഷ് മുഹമ്മദ് (25), കോയമ്പത്തൂര്‍ സൗത്ത് ഉക്കടം മസ്ജിദ് സ്ട്രീറ്റില്‍ അബുബഷീര്‍ (29), കണ്ണൂര്‍ അണിയാറാം മദീനമഹലില്‍ മന്‍സിദ്(30) എന്നിവരാണ് പിടിയിലായത്.

സാമൂഹ്യമാധ്യമങ്ങളായ വാട്സ്ആപ്പിലും ടെലഗ്രാമിലും പ്രത്യേക ഗ്രൂപ്പുകള്‍ രൂപികരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഈ ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെ കഴിഞ്ഞ ആറു മാസമായി എ‍‍ന്‍ഐഐ, കേന്ദ്ര–സംസ്ഥാന ഇന്റലിജന്‍സുകള്‍ നിരീക്ഷിച്ചു വരികയാണ്. ഇതിനു പിന്നാലെയാണ് ആറു പേരെ അറസ്റ്റ് ചെയ്തത്.സംസ്ഥാനത്ത് വിവാദമായ തീവ്രവാദകേസ് അന്വേഷിച്ച ഐ പി എസ് ഉദ്യോഗസ്ഥനായ , ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ഹൈക്കോടതി ജഡ്ജിമാര്‍, ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരെ വകവരുത്താനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സൂചന.nia-knr-800-600

അതിനിടെ  ഭീകര സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ തമിഴ്നാട്ടിലെ തിരുനെല്‍വേലി രായനല്ലൂരിന് സമീപം കടയനല്ലൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഉണ്ടപ്ലാവ് മളിയേക്കല്‍ വീട്ടില്‍ ഹാജ മുഹമ്മദിന്റെ മകന്‍ സുബഹാനി (28)യാണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി തിരുനെല്‍‌വേലിയിലാണ് താമസം .ഐഎസുമായി ബന്ധമുള്ള ആറ് യുവാക്കളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുള്ളയാളാണ് ഇയാള്‍. ഞായറാഴ്ച കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് അഞ്ചുപേരെയും ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്ന് ഒരാളെയുമാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണു പിടികൂടിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.nia-iss-kannur

12 പേരാണ് ഈ സംഘത്തില്‍ ഉള്ളതെന്നാണു സൂചന. ബാക്കിയുള്ളവര്‍ രാജ്യത്തിനു പുറത്താണെന്നാണു എന്‍ഐഎ കരുതുന്നത്. ഇവരെ പിടികൂടാനുള്ള എല്ലാ നടപടികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.ഐപിഎസ് ഉദ്യോഗസ്ഥനായ പിഎന്‍ ഉണ്ണിരാജന്‍, ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഹൈക്കോടതി ജഡ്ജിമാര്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരെ വക വരുത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം ആണെന്നു ജന്‍മഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com


Viewing all articles
Browse latest Browse all 20615

Trending Articles