Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20667

ശസ്ത്രക്രിയക്കിടെ ഡോക്ടറും നഴ്‌സും ചെയ്തതെന്ത് ?കണ്ടാല്‍ ഞെട്ടിത്തരിക്കും

$
0
0

കൊളംബിയ: ശസ്ത്രക്രിയക്കിടെ സര്‍ജനും നഴ്‌സും ഡാന്‍സ് ചെയ്യുന്ന ആരേയും ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. നോര്‍ത്ത് വെസ്‌റ്റേണ്‍ കൊളംബിയയിലെ മെഡെലിന്‍ സിറ്റി കൗണ്‍സിലറായ ബെര്‍നാര്‍ഡോ അലെജാന്‍ഡ്രോ ഗ്വെറയാണ് ഡോക്ടര്‍ക്കും നഴ്‌സിനുമെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തന്റെ നഗരത്തിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ വീഡിയോ ഒറിജിനലാണോ ഫെയ്ക്ക് ആണോ എന്ന ചര്‍ച്ച നടക്കുന്നുണ്ട്.surgeondancing_01

പ്ലാസ്റ്റിക് സര്‍ജനും നഴ്‌സും ഓപ്പറേഷന്‍ നടക്കുന്നതിനിടെ പാട്ടു കേള്‍ക്കുകയും അതിനൊത്ത് ചുവടു വെയ്ക്കുന്നതുമാണ് വീഡിയോ. എന്നാല്‍ ദൃശ്യത്തിന്റെ ആധികാരികത വ്യക്തമല്ല. നൃത്തം ചെയ്യുകയും ചിരിക്കുകയും ചെയ്യുന്ന ഇരുവരും ഉടന്‍ തന്നെ രോഗിക്കരികിലേക്ക് എത്തുകയും ഒന്നും സംഭവിക്കാത്തതുപോലെ ഓപ്പറേഷന്‍ തുടരുകയുമാണ്. അനസ്‌തെറ്റോളജിസ്റ്റിനെ വീഡിയോയിലെങ്ങും കാണാനാകുന്നില്ല.

പ്രോട്ടോക്കോള്‍ തംഘിച്ച് അയാളാണ് ഇവരെ ഡാന്‍സ് ചെയ്യാന്‍ അനുവദിച്ചതെന്നും ഗ്രെറ ആരോപിച്ചു. സര്‍ജന്‍ മുമ്പ് ഓപ്പറേഷന്‍ ചെ്തിട്ടുള്ള ഒരു സ്ത്രീ സര്‍ജനെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് തനിക്ക് ഇയാള്‍ സര്‍ജറി നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായ വീഴ്ചകള്‍ മൂലം ഒട്ടേറെ ശാരീരിക പ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.


Viewing all articles
Browse latest Browse all 20667

Latest Images

Trending Articles



Latest Images