Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഇന്ത്യന്‍ സൈന്യം സുസജ്ജം;പാക്‌സൈനിക മേധാവി ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ ഇനി ആക്രമിച്ചാല്‍ യുദ്ധം.

$
0
0

ന്യൂഡല്‍ഹി : ഉറിയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാനില്‍ കടന്ന് കയറി ആക്രമിച്ച ഇന്ത്യ ഏത് തിരിച്ചടിയേയും പ്രതിരോധിക്കാനും സന്നാഹമൊരുക്കുന്നു.ഇന്ത്യന്‍ സൈന്യം എതിനും തയ്യാറായിരിക്കുന്നു.പാക്‌സൈനിക മേധാവി ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതിനേത്തുടറര്‍ന്നാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം .സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം.പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് വിരമിക്കുന്നതിന് മുമ്പ് ഇന്ത്യയെ കടന്നാക്രമിക്കാന്‍ സാധ്യതയെന്ന് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇന്ത്യാ വിരുദ്ധ ചിന്താഗതിക്കാരനായ റഹീല്‍ ഷെരീഫ് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രണത്തിന് പ്രതികാരം ചെയ്യാന്‍ സൈനികരോട് ആഹ്വാനം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് റഹീല്‍ ഇന്ത്യക്കെതിരെ കടുത്തനിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബറിലാണ് റഹീല്‍ ഷെരീഫ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ തുടര്‍ച്ചയായി വെടിവെപ്പ് തുടരുന്നതിനാല്‍ ഏതാക്രണവും നേരിടാന്‍ സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തില്‍ മെട്രോ നഗരങ്ങളിലടക്കം സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.pak-genaral
എന്നാല്‍ എന്താണ് എന്താണു ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്നു ഞങ്ങള്‍ ഇന്ത്യയെ കാണിച്ചു തരാമെന്ന് ലശ്കര്‍ നേതാവ് ഹാഫിസ് സഈദി ഭീഷണി മുഴക്കി. അമേരിക്ക വിചാരിച്ചാല്‍ പോലും അതു തടയാനാവില്ലെന്നും സഈദ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ ശാന്തരാക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് സയീദി അഭിപ്രായപ്പെട്ടു. അതേസമയം, ഉസാമ ബിന്‍ലാദിനെ അമേരിക്ക വധിച്ചതുപോലെ സഈദിയെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ കടന്ന് വധിക്കണമെന്ന് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ വിധവ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അടിയന്തിര സര്‍വ്വകക്ഷി യോഗം വിളിച്ച കേന്ദ്രസര്‍ക്കാര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു.

ബോംബര്‍ വിമാനങ്ങള്‍, മിസൈലുകള്‍, ടാങ്കുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണത്തോടുകൂടി ഒരുങ്ങിയിരിക്കുകയാണ് സൈന്യം. സൈനികരുടെ അവധിയെല്ലാം റദ്ദാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്യങ്ങള്‍ യുദ്ധത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ ആവശ്യമെങ്കില്‍ വിമുക്ത ഭടന്‍മാരുടെയും സേവനവും പ്രയോജനപ്പെടുത്തിയേക്കും.
untitled-1
സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം നിലപാടെടുക്കുന്ന പാക് ഭരണകൂടത്തിന് പ്രത്യേകിച്ച് ഒരു റോളുമില്ലാത്തതിനാല്‍ കടന്നാക്രമണത്തിന് പാക്കിസ്ഥാന്‍ തയ്യാറാകുമെന്ന് തന്നെയാണ് ഇന്ത്യ കരുതുന്നത്.ഭീകരരെ ഉപയോഗിച്ച് രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താനും പാക് സൈന്യം നീക്കം നടത്തുമെന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.പ്രത്യേകിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബി.എസ്.എഫിന് പുറമെയാണീ സേനാ വിന്യാസം.പടക്കപ്പലുകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ നേവിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
pakistan
വ്യോമസേനയുടെയും കരസേനയുടെയും നാവിക സേനകളുടെയും വ്യത്യസ്ത യോഗങ്ങള്‍ നിരവധി തവണയാണ് അധികൃതര്‍ ഇതിനകംതന്നെ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനില്‍ നടത്തേണ്ട ആക്രമണങ്ങളെ സംബന്ധിച്ച് സേനാവിഭാഗങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.യുദ്ധം അനിവാര്യമായാല്‍ പിന്നെ പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കുകയും ബലൂചിസ്ഥാനെ സ്വതന്ത്ര്യമാക്കുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം.

അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനോടും ബംഗ്ലാദേശിനോടും ജാഗ്രത പാലിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലെ പാക് അതിര്‍ത്തികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് തന്ത്രം.
india -pak
ഒരേ സമയം ഇന്ത്യയോടും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും പാക്കിസ്ഥാന് ശ്രദ്ധ ചെലുത്തേണ്ടിവരുന്നത് പാക്ക് സൈന്യത്തെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്.നിലവിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ മുതലെടുപ്പ് നടത്താന്‍ വിവിധ ഭീകര സംഘടനകള്‍ പദ്ധതികള്‍ തയ്യാറാക്കിയതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ നിര്‍ദ്ദേശപ്രകാരമാണ് ഭീകരരുടെ നീക്കങ്ങള്‍.എന്നാല്‍ ഏത് വിധ ആക്രമണങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.അതേസമയം കാര്യങ്ങള്‍ ഇന്ത്യ-പാക്ക് യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്.

 


Viewing all articles
Browse latest Browse all 20522

Trending Articles