Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

തിരിച്ചടിക്കാന്‍ ഇന്ത്യ ;നിയന്ത്രണ രേഖയില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കി

$
0
0

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ്‌ ബാറുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കരുതെന്ന്‌ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ച ബാറുകള്‍ക്കാണ് സുപ്രീംകോടതി പ്രവര്‍ത്താനാനുമതി നല്‍കിയത്.

വാദത്തിനിടെ, ഡാന്‍സ് ബാറുകളില്‍ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. രാത്രി ഒരുമണിക്ക് ശേഷവും തുറന്ന് പ്രവര്‍ത്തിക്കാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമമനുസരിച്ചായിരിക്കും ഈ ബാറുകള്‍ പ്രവര്‍ത്തിക്കുക.

ഡാന്‍സ്‌ ബാറുകളില്‍ മദ്യം വിളമ്പുന്നതിനും പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കാനും സുപ്രിംകോടതി അനുമതി നല്‍കി. അതേസമയം, ഡാന്‍സ്‌ ബാറുകളില്‍ അശ്ലീല പ്രദര്‍ശനം പാടില്ലെന്നും കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഡാന്‍സ്‌ ബാറുകളില്‍ സ്ത്രീകളുടെ അശ്ലീല നൃത്തം തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ത്രീകളുടെ മാന്യത സംരക്ഷിക്കല്‍ നിയമം 2016 കൊണ്ടുവന്നത്‌. ഇതിനെ ചോദ്യം ചെയ്ത്‌ മൂന്ന്‌ ഡാന്‍സ്‌ ബാറുകളും ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷനുമാണ്‌ കോടതിയെ സമീപിച്ചത്‌.
ആരാധനാ കേന്ദ്രങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഡാന്‍സ്‌ ബാറുകള്‍ പാടില്ല, ഡാന്‍സ്‌ ബാറുകളിലെ പ്രദര്‍ശനം തൊട്ടടുത്തുള്ള പൊലീസ്‌ സ്റ്റേഷനില്‍ തത്സമയം സിസിടിവി വഴി പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുണ്ടാക്കണം, വൈകിട്ട്‌ ആറു മുതല്‍ 11.30വരെ മാത്രമെ ബാറുകള്‍ പ്രവര്‍ത്തിക്കാവൂ തുടങ്ങി ഒട്ടേറെ വ്യവസ്ഥകളാണ്‌ ബില്ലിലുണ്ടായിരുന്നത്‌. ഇതില്‍ അക്രമവും അശ്ലീലപ്രദര്‍ശനവും ഒഴിവാക്കാന്‍ അടുത്തുള്ള പൊലീസ്‌ സ്റ്റേഷനിലേക്ക്‌ തത്സമയ സംപ്രേഷണം എന്ന വ്യവസ്ഥ പൂര്‍ണമായും ഒഴിവാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. പകരം ഡാന്‍സ്‌ ബാര്‍ വേദിയിലേക്കുള്ള കവാടത്തില്‍ സിസിടിവി സ്ഥാപിക്കാന്‍ അനുമതി നല്‍കി.
ഡാന്‍സ്‌ ബാറുകളില്‍ മദ്യം വിളമ്പുന്നതിന്‌ വിലക്കേര്‍പ്പെടുത്തുന്നത്‌ അസംബന്ധമാണെന്ന്‌ സുപ്രിംകോടതി നിരീക്ഷിച്ചു. മാത്രമല്ല, ബാറുകളില്‍ സിസിടിവി സ്ഥാപിക്കുന്നത്‌, അവിടെയെത്തുന്നവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.
ഡാന്‍സ്‌ ബാറുകളില്‍ യുവാക്കള്‍ എത്തുമെന്നതിനാല്‍ തന്നെ അവര്‍ നര്‍ത്തകിമാരോട്‌ മോശമായി പെരുമാറുകയോ മറ്റോ ചെയ്യുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌ കണ്ടെത്താനും സിസിസിടിവി വേണമെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍, സര്‍ക്കാരിന്റെ വാദം ഖേദകരമാണെന്ന്‌ കോടതി പറഞ്ഞു. ഇത്‌ സിനിമാ തീയേറ്ററല്ല, ബാറാണ്‌ എന്ന്‌ കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ ഡാന്‍സ്‌ ബാര്‍ ഉടമകളും കോടതിയെ അറിയിച്ചു.
മുംബൈയില്‍ 139 മദ്യശാലകളും ഹോട്ടലുകളും മഹാരാഷ്ട്രയിലാകെ 1200ഓളം സ്ഥാപനങ്ങളുമാണ്‌ ഡാന്‍സ്‌ ബാറുകള്‍ക്ക്‌ അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചത്‌. ഇതില്‍ 39 എണ്ണത്തില്‍ മാത്രമേ പ്രാഥമിക പരിശോധനകള്‍ നടന്നുള്ളൂ. ഇതില്‍പ്പോലും ഇതുവരെ അവസാന


Viewing all articles
Browse latest Browse all 20534

Trending Articles