Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

20 ഭീകരരെ സൈന്യം വധിച്ചു.പകരത്തിനു പകരം 20 പേര്‍, ഉറി ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന

$
0
0

20 ഭീകരരെ സൈന്യം വധിച്ചു.നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത് .അതേസമയം ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിനുള്ളില്‍ ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ സുരക്ഷാ സേന ശക്തമായ നടപടികള്‍ തുടങ്ങി. ഉറി ആക്രമണത്തെതുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി ജമ്മു കശ്മീരിലെത്തി കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. കശ്മീരിലെ പ്രതിഷേധം മുതലെടുത്ത് കൂടുതല്‍ ഭീകര ക്യാമ്പുകള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ഇത് തകര്‍ക്കുകയാണ് ആദ്യ നടപടി. കഴിഞ്ഞ ദിവസം രാത്രി ഹന്ദ്വാരയില്‍ പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ ശേഷം കടന്നു കളഞ്ഞ ഭീകരരില്‍ ഒരാളെ സുരക്ഷാസേന വധിച്ചിട്ടുണ്ട്.

ഉറി ആക്രമണത്തെക്കുറിച്ചുള്ള എന്‍‌ഐ‌എയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കും. അമേരിക്കയിലെ മാന്‍‌ഹാട്ടനിലെ സ്ഫോടനക്കേസിലെ മുഖ്യപ്രതിക്കും പാക് ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു.

അതേസമയം ഭീകരാക്രമണമുണ്ടായ ഉറിയില്‍ പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയ 20 ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യന്‍ സേനയുടെ എലൈറ്റ് 2 പാരാസ് വിഭാഗമാണ് ഭീകരരെ വധിച്ചത്. 20-ഓളം പേരടങ്ങുന്ന സൈനികസംഘമാണ് ഉറിയില്‍ ഭീകരരെ നേരിട്ടത്. പാക് അധീന കശ്മീരിലെ മൂന്നു ഭീകരക്യാംപുകളിലാണ് സൈന്യം ആക്രമണം നടത്തിയത്. ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.india-uri-military

പരുക്കേറ്റവര്‍ അടക്കമുള്ളവരുടെ എണ്ണം എടുത്താല്‍ ആകെ എണ്ണം 200 ഓളം പേര്‍ വരുമെന്ന് സൈന്യം അറിയിച്ചു. സെപ്തംബര്‍ 20, 21 തിയ്യതികളിലാണ് സേനയുടെ ദൗത്യം നടന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞത്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് നിയന്ത്രണരേഖയില്‍ കുടുങ്ങുന്ന സ്ഥിതിവിശേഷമുണ്ടായി. വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ച ശേഷം പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനം വടക്കന്‍ പാകിസ്താനിലെ ജില്‍ജിത്, സകര്‍ദു തുടങ്ങിയിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

സെപ്തംബര്‍ 18 നാണ് ഉറിയിലെ സൈനിക ബ്രിഗേഡിനു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായത്. 18 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാലു ഭീകരരെയും സൈന്യം പ്രത്യാക്രമണത്തില്‍ വധിച്ചിരുന്നു. പുലര്‍ച്ചെ സൈനിക ക്യാമ്പിലേക്ക് നാലു ഭീകരര്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ആയുധധാരികളായ ഇവരെ നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷമാണ് വധിച്ചത്. അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് നടന്നത്.


Viewing all articles
Browse latest Browse all 20537

Trending Articles