Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങള്‍ വിദേശത്തേക്ക് കടത്തി ഐഎസ് ഭീകരര്‍

$
0
0

ബാഗ്ദാദ്: പണ സ്വരൂപിക്കാന്‍ പുതിയ മാര്‍ഗവുമായി ഐ എസ് ഭീകരര്‍  എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഐഎസ് ഭീകരര്‍ അവയവ കടത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭീകരരുടെ തന്നെ അവയവങ്ങള്‍ കടത്തുന്നതായാണ് പ്രാഥമിക സൂചന. എന്നാല്‍ വരുമാനത്തിനായി മനുഷ്യരെ കടത്തി കൊണ്ടു പോയി ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്ന ഐഎസ് തട്ടികൊണ്ടു പോകുന്നവരുടെ അവയവങ്ങള്‍ വിലക്കുന്നതായും സൂചനയുണ്ട്.

അവയവങ്ങള്‍ എടുക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട 20 ഭീകരരുടെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്തു. കിഡ്‌നി ഉള്‍പ്പെടെ മാറ്റി വെയ്ക്കാന്‍ പറ്റിയ കഴിയുന്ന എല്ലാ അവയവങ്ങളും എടുക്കും. വന്‍ തുകയ്ക്കാണ് വിദേശ ആശുപത്രികള്‍ക്ക് ഭീകരര്‍ ഇത് വില്‍ക്കുന്നത്.

ഇതിനു മൂന്‍പ് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ മല്‍സ്യം, മാംസം, വില്‍പ്പന നടത്തിയും ഓണ്‍ലൈനിലൂടെ ലൈംഗിക അടിമകളെ വിറ്റും ഐഎസ് പണം കണ്ടെത്തിയിരുന്നു. വ്യോമാക്രമണങ്ങളില്‍ ഐഎസിന്റെ നിരവധി എണ്ണപ്പാടങ്ങള്‍ തകര്‍ന്നു. ഐഎസ് ഭീകരരുടെ പ്രധാന വരുമാനം എണ്ണപ്പാടങ്ങളില്‍ നിന്നാണ്.


Viewing all articles
Browse latest Browse all 20534

Trending Articles