Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20698

റമദാന്‍ ദിനത്തില്‍ രണ്ടുവയസ്സുകാരനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു

$
0
0

മുംബൈ: രണ്ടുവയസ്സുകാരനായ സ്വന്തം മകനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു. മുംബൈയിലെ ജെജെ മാര്‍ഗ്ഗിലാണ് സംഭവം നടന്നത്. ബൈക്കുളയിലെ റെയില്‍വെ ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്. മകനെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല.

കൈഫ് എന്ന കുട്ടിയാണ് മരിച്ചത്. കൈഫിന്റെ അച്ഛന്‍ ബീഡ് സ്വദേശി ഖാദിര്‍ ഖാന്‍ (40) സംഭവത്തിന് ശേഷം ഒളിവിലാണ്. ഈദ് ആഘോഷങ്ങള്‍ക്കായി കഴിഞ്ഞ ആഴ്ചയാണ് ഖാദിര്‍ ഖാനും ഭാര്യ സമിനാ ഖാനും കുട്ടികളും മുംബൈയില്‍ എത്തിയത്. സമിനയുടെ ചൗക്കി മൊഹല്ലയിലുള്ള ബന്ധുവീട്ടിലായിരുന്നു ഇവരുടെ താമസം. കൈഫിനെ കൂടാതെ അഞ്ച് പെണ്‍മക്കളും ഇവര്‍ക്കുണ്ട്. ഏറ്റവും ഇളയകുട്ടിയായിരുന്നു കൈഫ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിയുന്നത്. കൈഫ് മറ്റ് കുട്ടികളുമായി കളിക്കുകയാണെന്ന ധാരണയില്‍ ബന്ധുക്കളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു സമിന. എന്നാല്‍ ഏറെക്കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും ഖാദര്‍ എടുത്തില്ല. മറ്റ് ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതി നല്‍കി രണ്ട് മണിക്കൂറിന് ശേഷം ഭര്‍ത്താവ് ഖാദര്‍ സമിനയെ ഫോണില്‍ വിളിച്ച് താന്‍ മകനെ ട്രെയിനില്‍ നിന്നും എറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കുളയിലെ റെയില്‍വെ ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്. തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച നുള്ളയില്‍ റെയില്‍വെ ട്രാക്കില്‍ നിന്നും കൈഫിനെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും നേരത്തെതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഖാദിര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.


Viewing all articles
Browse latest Browse all 20698

Trending Articles