Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20613

ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടലിനെതുടര്‍ന്ന് ലിബിയയില്‍ തടവിലാക്കപ്പെട്ട റെജി ജോസഫ് മോചിതനായി

$
0
0

ദില്ലി: കഴിഞ്ഞ മാര്‍ച്ചില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ റെജി ജോസഫ് മോചിപ്പിക്കപ്പെട്ടു. ലിബിയയിലായിരുന്നു റെജി തടവിലാക്കപ്പെട്ടത്. ലിബിയയിലെ ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെജി ജോസഫിനെ മോചിപ്പിച്ചത്.

മോചിപ്പിച്ച വിവരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എഎച്ച് ഖാന്റെ പ്രവര്‍ത്തന ഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കി.

ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 31 നാണ് റെജി ജോസഫിനേയും മൂന്ന് സഹപ്രവര്‍ത്തകരേയും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നാണ് സംഭവം.

സിവിലിയന്‍ രജിസ്ട്രേഷന്‍ അതോറിറ്റി പ്രൊജക്ടില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തിരുന്ന റെജിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ വിവരം സ്ഥാപന മേലാധികാരി തന്നെ റെജി ജോസഫിന്റെ ഭാര്യ ഷിനൂജയെ അറിയിക്കുകയായിരുന്നു.


Viewing all articles
Browse latest Browse all 20613

Trending Articles