Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മാണി നാളെ രാജിവെക്കും ? ഗൂഢാലോചന നടത്തിയവരാരെന്ന് മാണി പറയണം…വി.ഡി. സതീശന്‍

$
0
0

തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണി നാളെ രാജിവെച്ചേക്കുമെന്ന് സൂചന.അതിനിടെ
തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന മന്ത്രി കെ.എം. മാണിയുടെ ആരോപണത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീസന്‍ രംഗത്തെത്തി . ആരാണെന്ന്  പറയണമെന്നും സതീശന്‍ പറഞ്ഞു.നാളെ തിരുവനന്തപുരത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം മാണി രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ട്. എട്ടു മണിക്കാണ് കേരള കോണ്‍ഗ്രസ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഒമ്പത് മണിക്ക് ചേരുന്ന യു.ഡി.എഫ് യോഗത്തിന് മുമ്പ് തന്നെ മാണിയുടെ രാജിയുണ്ടാവുമെന്നാണ് അറിയുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ വരുത്തി വാദിച്ചിട്ടും വിജിലന്‍സ് കോടതി വിധി റദ്ദാക്കുന്നതിന് സര്‍ക്കാരിന് സാധിച്ചില്ല. ബാര്‍ കോഴക്കേസില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി.

മാണിയുടെ രാഷ്ട്രീയ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന തരത്തിലെ കോടതി പരാമര്‍ശമാണ് രാജിയെന്ന ആത്യന്തിക നടപടിക്ക് മാണിയേയും യു.ഡി.എഫിനേയും നിര്‍ബന്ധിതമാക്കുന്നത്. കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളായ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ, വി.ഡി സതീശന്‍ എം.എല്‍.എ, കെ.പി. അനില്‍ കുമാര്‍ എന്നിവര്‍ മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. മുസ്ലിം ലീഗാവട്ടെ കരുതലോടെയാണ് പ്രതികരിച്ചത്. നാളെ നടക്കുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നും അതിനു ശേഷം പ്രതികരിക്കാമെന്നുമാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുള്ളത്.

മാണിക്കെതിരെ തുടരന്വേഷണം ആകാമെന്നും അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ രാജി അദ്ദേഹത്തിന്‍്റെ മനസ്സാക്ഷിക്ക് വിടുന്നു എന്നുമാണ് ഹൈകോടതി വിധിയിലുള്ളത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും കോടതി സൂചിപ്പിക്കുകയുണ്ടായി. ഹൈകോടതിയുടെ രൂക്ഷമായ പരാമര്‍ശത്തിന്‍െറ വെളിച്ചത്തില്‍ മാണി ഇന്നു തന്നെ രാജിവെക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, വിധി വന്ന ശേഷം മാണി തന്ത്രപരമായി ‘മുങ്ങുക’യായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹത്തെ തൃപ്പുണിത്തുറയിലെ മകളുടെ വീട്ടില്‍ കണ്ടെ ത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച മാണി രാജിക്കാര്യം നിഷേധിച്ചില്ല. അതേസമയം, ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്.

കോടതിയുടെ രൂക്ഷ പരാമര്‍ശം ഉണ്ടായിട്ടും അധികാരത്തില്‍ തുടരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ മാണിയോട് രാജി ആവശ്യപ്പെടണമെന്ന് ഹൈകമാന്‍റും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മാണി രാജിക്ക് വഴങ്ങുന്നത്.


Viewing all articles
Browse latest Browse all 20522

Trending Articles