Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

എം.പിക്ക് കുന്നം കുളം ‘മാപ്പ്’നല്‍കിയ കളക്ടര്‍ ‘ബുള്‍സ് ഐ’യുമായി വീണ്ടും ഫെയ്‌സ്ബുക്കില്‍.കണ്ണൂരിലെ കെ. സുധാകരന്‍ സ്‌റ്റൈല്‍ വിരട്ട് കോഴിക്കോട് വേണ്ടെന്ന് സി.പി.എം

$
0
0

കോഴിക്കോട്: ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എം.പി എം.കെ രാഘവനും തമ്മിലുള്ള പോര് അവസാനമില്ലാതെ തുടരുന്നു. കളക്ടര്‍ മാപ്പ് പറയണമെന്ന് എം.പി ആവശ്യപ്പെട്ടതിന് പിന്നാലെ ഫെയ്‌സ് ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പിട്ട കളക്ടര്‍, തനിക്ക് നേരയുണ്ടായ പരിഹാസങ്ങള്‍ക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയെ സമീപിക്കുമെന്ന എംപിയുടെ പ്രസ്താവനയെ ബുള്‍സ് ഐ ചിത്രം ഫേസ്ബുക്കിലൂടെ പോസ്റ്റിയാണ് ട്രോള്‍ ചെയ്തത്. എം.പി ഫണ്ടില്‍ നിന്നുള്ള നിര്‍മ്മാണപ്രവൃത്തികളുടെ ബില്ലുകള്‍ പാസ്സാക്കുന്നത് കളക്ടര്‍ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് എം.പി പരസ്യമായി പറഞ്ഞതോടെയാണ് കളക്ടറും എം.പിയും തമ്മിലുള്ള ശീതസമരം തുറന്ന യുദ്ധത്തിലേക്ക് മാറിയത്.

അതിനിടെ എം.കെ രാഘവന്‍ എം.പിയും കോഴിക്കോട് ജില്ലാ കലക്ടറും തമ്മിലുള്ള പോരില്‍ കക്ഷിചേര്‍ന്ന് സി.പി.ഐ.എംരംഗത്ത് . സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് കോഴിക്കോട് എം.പി രാഘവന്‍ കലക്ടര്‍ക്കെതിരെ രംഗത്തുവന്നതെന്ന വിമര്‍ശനവുമായാണ് സി.പി.ഐ.എം രംഗത്തുവന്നത്. എം.പി ഫണ്ട് ചെലവഴിക്കുന്നതില്‍ രാഘവന്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതു മറച്ചുവെക്കാനുള്ള വില കുറഞ്ഞ നാടകമാണ് കഴിഞ്ഞദിവസം കോഴിക്കോട് കലക്ട്രേറ്റില്‍ കാണിച്ചതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി മോഹനന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചാണ് എം.പി കലക്ട്രേറ്റില്‍ എത്തിയത്. കലക്ടര്‍ സ്ഥലത്തില്ലെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് എം.പി ഈയൊരു നാടകം കളിച്ചത്. കലക്ട്രേറ്റില്‍ എത്തിയ എം.പി സബ്കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കുനേരെ ഭീഷണിമുഴക്കുകയായിരുന്നെന്നും മോഹനന്‍ ആരോപിച്ചു.mkr-collector

 

രാഘവന്റെ എം.പി ഫണ്ടില്‍ നിന്ന് കഴിഞ്ഞവര്‍ഷം 55ശതമാനം തുക മാത്രമാണ് ചിലവഴിച്ചത്. ഈ കുറ്റകരമായ വീഴ്ച ജങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കപ്പെടുന്നതില്‍ വിറളിപിടിച്ചാണ് രാഘവന്‍ കലക്ടര്‍ക്കുനേരെ കലിതുള്ളിയത്. രാഘവന്റെ എം.പി ഫണ്ടുപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളില്‍ ജില്ലാഭരണകൂടം നടത്തുന്ന അന്വേഷണവും പരിശോധനയുമാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും മോഹനന്‍ പറഞ്ഞു. ഒരു വിധ പരിശോധനയുമില്ലാതെ ഫണ്ട് പാസ്സാക്കിക്കൊടുക്കണമെന്നാണ് രാഘവന്‍ ജില്ലാ ഭരണകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടതെന്ന് അറിയാന്‍ കഴിഞ്ഞു. ഇതു അഴിമതിയാണെന്ന കാര്യം മനസ്സിലാക്കിയ കലക്ടര്‍ പരിശോധനകള്‍ക്ക് വിധേയമായി മാത്രം ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് രാഘവനെ പ്രകോപിതനാക്കിയത്. തങ്ങള്‍ക്ക് വഴങ്ങിതരാത്ത ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്ന കെ.സുധാകരന്‍ ശൈലിയിലുള്ള വിരട്ട് ലൈനൊന്നും വിലപ്പോവില്ലെന്ന് എം.പി മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Viewing all articles
Browse latest Browse all 20532

Trending Articles