Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

പീഡിപ്പിക്കാന്‍ ശ്രമിച്ചു; ചോദ്യം ചെയ്ത ബന്ധുവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചു; ഗുണ്ടാനേതാവ് അറസ്റ്റില്‍

$
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും ഓരു പീഡന വാര്‍ത്തയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. സംസ്ഥാനത്ത് പരീക്ഷ കഴിഞ്ഞ് പോകുകയായിരുന്ന യുവതിയെ ഗുണ്ടാ നേതാവ് കയറിപ്പിടിച്ചു. പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതു ചോദ്യം ചെയ്യാന്‍ പോയ ബന്ധുവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് അറസ്റ്റിലായി. പ്രദേശത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു രാജനാണ്. പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധു ചാവടി സ്വദേശി പ്രേംകുമാറിനെ(32)യാണു രാജന്‍ തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ രാജന്‍ ശ്രമിച്ചത്. പി എസ് സി പരിശീലന ക്ലാസില്‍നിന്നു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ മദ്യലഹരിയിലായിരുന്ന രാജന്‍ കയറിപ്പിടിക്കുകയായിരുന്നു. സംഭവം കണ്ടവര്‍ രാജനെ പേടിച്ച് ഇടപെട്ടില്ല.

കുതറിയോടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു രാജന്‍ കയറിപ്പിടിക്കാനും ശ്രമിച്ചു. ഇതുവഴി വന്ന വാഹനം വേഗം കുറച്ചുകൊടുത്തപ്പോള്‍ യുവതി അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമെന്നും രാജന്‍ വെല്ലുവിളിച്ചു.

ഇക്കാര്യം ചോദിക്കാനെത്തിയതായിരുന്നു പ്രേംകുമാര്‍. രാജന്റെ വീടിന് അരികിലെത്തിയ പ്രേംകുമാറിനെ ബൈക്കില്‍ വീട്ടില്‍നിന്നു പുറത്തേക്കു വന്ന രാജന്‍ തലയ്ക്കും നെഞ്ചിനും അടിക്കുകയായിരുന്നു. തലയിലും വാരിയില്ലെലും പൊട്ടലോടെ ഗുരുതരാവസ്ഥയിലായ പ്രേംകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണശേഷം അമിതവേഗത്തില്‍ ബൈക്കോടിച്ചു പോയ രാജന്‍ നിലമാമൂട് ജംഗ്ഷനില്‍ അപകടമുണ്ടാക്കി.


Viewing all articles
Browse latest Browse all 20532

Trending Articles