Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപി രാഘവന്‍; എംപിയെ പരിഹസിച്ച് കലക്ടറുടെ ട്രോള്‍

$
0
0

കോഴിക്കോട്: തനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ എംപി എംകെ രാഘവനെ പരിഹസിച്ച് കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിന്റെ പോസ്റ്റ്. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു രാഘവന്റെ പരാതി. പ്രശാന്തിനെതിരെ കേസെടുക്കുമെന്നും രാഘവന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.

തുടര്‍ന്നാണ് എംപിക്കെതിരെ കലക്ടര്‍ ബ്രോ ട്രോള്‍ ചെയ്തത്. എന്‍ പ്രശാന്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പത്രസമ്മേളനം വിളിച്ചതിനു പിന്നാലെ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കലക്ടര്‍ വാര്‍ത്ത സൃഷ്ടിച്ചത്.

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ എം.പിയെ പരിഹസിച്ച് കലക്ടര്‍ എന്‍.പ്രശാന്ത് കുന്നംകുളം മാപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദം സൃഷ്ടിച്ചിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പി ആര്‍ ഡി വഴി കലക്ടര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയെന്നും, ഇതിനെതിരെ സൈബര്‍ സെല്ലില്‍ കേസുമായും പാര്‍ലന്ററി നടപടികളുമായും മുന്നോട്ടു പോകുമെന്നും എം കെ രാഘവന്‍ എം പി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജില്ലാ കളക്ടര്‍ പ്രശാന്തിനെ പോലെ അപക്വമായി പെരുമാറുന്ന ഐഎഎസ് കാര്‍ വേറെ ഉണ്ടാകില്ലെന്നും എംപി ആരോപിച്ചിരുന്നു.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ തടസ്സം നില്‍ക്കുകയാണെന്ന് പറഞ്ഞ എംപി പരാമര്‍ശം പിന്‍വലിച്ച് കലക്ടര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അതിനു പിറകേയാണ് കലക്ടറുടെ മാപ്പ് പോസ്റ്റിംഗ്.


Viewing all articles
Browse latest Browse all 20532

Trending Articles