ബോളിവുഡ് സുന്ദരി ഇല്യാനയും കാമുകന്‍ ആന്‍ഡ്യൂ നീ ബോണും ആഘോഷത്തിലാണ്. കാമുകനും ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫറുമായ ആന്‍ഡ്യൂ നീ ബോണ്‍ ഇല്യാനയുടെ ഗ്ലാമര്‍ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
കാമുകിയുടെ മനോഹരമായ ചിത്രങ്ങളാണ് ആന്‍ഡ്യൂ ക്യാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ആഴ്ച ആന്‍ഡ്യൂ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇല്യാനക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. തൂവെള്ള വസ്ത്രമണിഞ്ഞ് ആന്‍ഡ്യൂവിന്റെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ വളരെ സുന്ദരിയാണ് താരം.
2014ല്‍ പ്രണയം തുടങ്ങിയ കാലത്ത് തന്നെ അതു തുറന്നു സമ്മതിക്കാന്‍ ഇല്യാന തയാറായിരുന്നു. ഇല്യാന നായികയായ ഹാപ്പി എന്‍ഡിംഗ് എന്ന ചിത്രത്തില്‍ ആന്‍ഡ്യൂ അതിഥി താരമായി എത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും അടുത്തത്.