Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ദിലീപ് വേദിയില്‍ വിതുമ്പി

$
0
0

കല്ലറ: സ്ത്രീകളെക്കുറിച്ച് സംസാരിക്കവെ പ്രശസ്ത നടന്‍ ദിലീപ് വേദിയില്‍ പൊട്ടിക്കരഞ്ഞു. സ്ത്രീകളുടെ പുനരധിവാസ കേന്ദ്രമായ മിതൃമ്മല സ്‌നേഹതീരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. യോഗത്തില്‍ സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

സമൂഹത്തില്‍ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്ലില്‍ വിവരിക്കുന്നതിനിടെയാണ് നടന്‍ കരഞ്ഞത്.

ഒന്‍പതു മാസം മുതല്‍ 12വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ അന്തേവാസികള്‍ക്കൊപ്പമുണ്ട്. ഇവരെല്ലാം തെരുവില്‍നിന്ന് സ്ത്രീകള്‍ക്കൊപ്പം ഇവിടെ എത്തപ്പെട്ടവരാണ്. ഇതു കേട്ടപ്പോഴാണ് ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞത്. തെരുവില്‍ ഒരു സ്ത്രീയും അലയാന്‍ ഇടവരാത്ത അവസ്ഥ സൃഷ്ടിക്കലാണ് സ്‌നേഹതീരത്തിന്റെ ലക്ഷ്യം. അതിന് തന്റെയും തന്നോടൊപ്പമുള്ള കലാകാരന്മാരുടെയും പിന്തുണയുണ്ടാകുമെന്നും ദിലീപ് പറഞ്ഞു.


Viewing all articles
Browse latest Browse all 20532

Trending Articles