Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കള്ളവോട്ടിനെതിരെയാണ് തന്റെ പോരാട്ടം; കേരളം ഇത് വിശ്വസിക്കില്ലെന്ന് കെ സുധാകരന്‍

$
0
0

കണ്ണൂര്‍: കള്ളവോട്ടിന് ആഹ്വാനം ചെയ്ത കെ സുധാകരനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇതിനെതിരെ സുധാകരന്‍ പ്രതികരിച്ചു. കേസെടുത്തതില്‍ തനിക്കൊരു ചുക്കുമില്ല. ഞാന്‍ അങ്ങനെ ചെയ്തുവെന്ന് കേരളം വിശ്വസിക്കില്ല. കള്ള വോട്ടിനെതിരെയാണ് പോരാടിയതെന്ന് സുധാകരന്‍ പറയുന്നു.

ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തവര്‍ക്ക് എതിരെ പിണറായിയുടെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ബേക്കല്‍ പൊലീസാണ് കേസെടുത്തത്. സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് സുധാകരനെതിരെ കേസ് എടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യണമെന്ന് കെ സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലാണ് കെ സുധാകരന്റെ പരസ്യമായ കള്ളവോട്ടിന ആഹ്വാനം ചെയ്തത്.

കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സുധാകരന്‍ പ്രതിരോധത്തിലായത്. പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് കയ്യിലൊതുക്കാം. പോളിംഗ് തമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം. ആരും ഇത് പുറത്തു പറയണ്ട. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിംഗ് ശതമാനം ഉയര്‍ത്തണമെന്ന് സുധാകരന്‍ പറഞ്ഞു.


Viewing all articles
Browse latest Browse all 20522

Trending Articles