Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നടന്‍ തുഷാര്‍ കപൂര്‍ വാടകഗര്‍ഭത്തിലൂടെ അച്ഛനായി; മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് താരം

$
0
0

ബോളിവുഡ് താരം തുഷാര്‍ കപൂര്‍ കല്യാണം കഴിക്കാതെ തന്നെ അച്ഛനായി. വാടകഗര്‍ഭത്തിലൂടെ ജനിച്ച കുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ് തുഷാര്‍ കപൂര്‍. തുഷാര്‍ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ലക്ഷ്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് തുഷാര്‍ പറഞ്ഞു. തന്റെ തീരുമാനത്തിന് നൂറ് ശതമാനം പിന്തുണയുമായി മാതാപിതാക്കളായ ശോഭയും ജിതേന്ദ്രയും ഒപ്പമുണ്ട്. തുഷാറിന്റെ മാതാപിതാക്കളുടെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.

വാടകഗര്‍ഭധാരണം എന്നത് ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ ഒരു അപൂര്‍വ്വസംഭവമല്ല. ബോളിവുഡ് താരം ആമിര്‍ ഖാന്റെയും പത്നി കിരണ്‍ റാവുവിന്റെയും മകന്‍ ആസാദ് വാടകഗര്‍ഭധാരണത്തിലൂടെ ജന്‍മമെടുത്തതാണ്. ഷാരൂഖ് ഖാന്റെ മൂന്നാമത്തെ പുത്രന്‍ അബ്രാമും വാടകഗര്‍ഭധാരണത്തില്‍ പിറന്നതാണ്.


Viewing all articles
Browse latest Browse all 20534

Trending Articles