Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പരാജയം ഏറ്റുവാങ്ങി മെസ്സി വിടപറയുന്നു; ദേശീയ ഫുട്ബോളില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസ്സി

$
0
0

കിരീടം ചൂടാതെ അടിയറവു പറഞ്ഞൊരു വിടപറയല്‍. ഇനി കളിക്കളത്തില്‍ മെസ്സി എന്ന കരുത്തുറ്റ താരമില്ല. രാജ്യാന്തര ഫുട്ബോളില്‍ നിന്നും ലയണല്‍ മെസ്സി വിരമിച്ചു. കോപ്പ അമേരിക്കയുടെ ഫൈനലില്‍ കാലിടറി പോയ മെസ്സി നഷ്ടത്തോടെയാണ് വിരമിക്കുന്നത്.

ദേശീയ ഫുട്ബോളില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസ്സി പറഞ്ഞു. അഞ്ചു തവണ മികച്ച ഫുട്ബോളറായിട്ടും ക്ലബ്ബ് ഫുട്ബോളില്‍ മികച്ച ഫോമില്‍ പ്രകടം കാഴ്ച വച്ചിട്ടും സ്വന്തം ടീമിനു വേണ്ടി ഒരു ലോക കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നതാണ് താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. കിരീടമില്ലാത്ത രാജകുമാരനെന്ന പേരുദോഷം ഒഴിവാക്കാന്‍ താരത്തിന് അനിവാര്യമായ കോപ്പ കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്നതോടെയാണ് വിമര്‍ശനമുയര്‍ന്നതും പിന്നാലെ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനവും.

ലോക ഫുട്ബോളില്‍ മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മെസ്സി രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. കോപ്പ ഫൈനലിലുണ്ടായ തോല്‍വിയുടെ പര്യാവാസനമെന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തെ ഏവരും നിരീക്ഷിക്കുന്നത്.

messi

ബാഴ്സലോണയ്ക്കു വേണ്ടി മികച്ച ഫോമില്‍ മെസ്സി കാഴ്ചവച്ചിരുന്നുവെങ്കിലും സ്വന്തം ദേശീയ ടീമിനു വേണ്ടി പ്രകടനം കാഴ്ചവയ്ക്കാന്‍ മെസ്സിക്കു സാധിച്ചില്ല. മാതൃ രാജ്യത്തിന്റെ പ്രതീക്ഷകള്‍ കൈവരിക്കാന്‍ താരത്തിന് സാധിച്ചില്ലെന്ന നഷ്ടബോധത്തിലാണ് മെസ്സിയുടെ വിടവാങ്ങല്‍.


Viewing all articles
Browse latest Browse all 20534

Trending Articles