Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സെന്‍കുമാറിനെ മാറ്റിയത് ചട്ടലംഘനം…എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേന്ദ്രം

$
0
0

ദില്ലി: ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍രംഗത്ത് . സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് ചട്ടലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സെന്‍കുമാറിനെ പിന്തുണച്ചത്.

അതേസമയം വീഴ്ചകള്‍ ഉണ്ടായതുകൊണ്ടാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി.സെന്‍കുമാറിനെ മാറ്റിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ സംരക്ഷിച്ച് സെന്‍കുമാര്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. പരവൂര്‍, ജിഷ വധക്കേസ് സംഭവങ്ങളില്‍ പൊലീസിനെ ന്യായീകരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് മേധാവിയെ മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കി.
അതേസമയം, സെന്‍കുമാറിന്റെ ഹര്‍ജി അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റിവച്ചു.ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ലോക്നാഥ് ബെഹ്‌റയ്ക്കാണ് പകരം ചുമതല നല്‍കിയത്. ഇതിനെതിരെ സെന്‍കുമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അദ്യം എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. മാന്യമായ പരിഗണന നല്‍കാതെ തന്നെ അപമാനിച്ചെന്നാരോപിച്ച് അന്നുതന്നെ സെന്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിക്കെതിരെ അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കിയത്. രണ്ട് വര്‍ഷം ഒരേ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് ചട്ടം. എന്നാല്‍ സെന്‍കുമാറിനെ മാറ്റിയതിലൂടെ സര്‍ക്കാര്‍ ചെയ്തത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

 

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് ഹര്‍ജി അടുത്തമാസം ഒന്നിന് പരിഗണിക്കാനായി മാറ്റിവച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായിരുന്നു ടിപി സെന്‍കുമാര്‍. രമേസ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം ടിപി സെന്‍കുമാറിനെ ഡിജിപിയാക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധകേസിലടക്കം സെന്‍കുമാറിന്റെ നിലപാടുകള്‍ സിപിഎമ്മിനെ തുറന്നാക്രമിക്കുന്നതായിരുന്നു. ഇതെല്ലാമാണ് സര്‍ക്കാര്‍ മാറിയപ്പോള്‍ സെന്‍കുമാറിന്റെ ഡിജിപി സ്ഥാനം തെറിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് സെന്‍കുമാറിനെ മാറ്റി ഡിജിപി ബെഹ്‌റയെ തത്സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.സര്‍വീസില്‍ ഒരു വര്‍ഷത്തെ കാലയളവ് കൂടി ഉള്ളപ്പോഴാണ് സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ മാറ്റുന്നത്. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പിണറായിയുടെ തീരുമാനത്തിന് തിരിച്ചടിയാകാനാണ് സാധ്യത.


Viewing all articles
Browse latest Browse all 20534

Trending Articles