Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20667

ആറു ജി.ബി റാമിന്‍െറ കരുത്തുമായി വണ്‍പ്ളസ് ത്രീ;27,999 രൂപയാണ് വില.

$
0
0

മുന്‍നിര ഫോണുകളെ നിഷ്പ്രഭമാക്കിയ ചൈനീസ് കമ്പനി വണ്‍പ്ളസ് മറ്റൊരു പുതുമുഖത്തെ കൂടി രംഗത്തിറക്കി. നാലാമത്തെ സ്മാര്‍ട്ട്ഫോണായ വണ്‍പ്ളസ് ത്രീ ആണ് ഈ വിരുതന്‍. 27,999 രൂപയാണ് വില. ആമസോണ്‍ വഴിയാണ് വില്‍പന. വണ്‍പ്ളസ്, വണ്‍പ്ളസ് 2, വണ്‍പ്ളസ് എക്സ് എന്നിവയാണ് നേരത്തെ വണ്‍പ്ളസ് ഇറക്കിയ ഫോണുകള്‍. കുടിയ അലൂമിനിയം അലോയിയില്‍ നിര്‍മിച്ച ഒറ്റ ശരീരമാണ്. 7.35 മില്ലീമീറ്റര്‍ ആണ് കനം.

 

one-plusഅഞ്ചര ഇഞ്ച് 1080ക്സ്1920 പിക്സല്‍ ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 401 പിക്സല്‍ വ്യക്തത നല്‍കും. ഒപ്റ്റിക് അമോലെഡ് സ്ക്രീന്‍ ണ്ട്ശ്ച് നിറപ്പൊലിമ നല്‍കും. സംരക്ഷണത്തിന് ഗൊറില്ല ഗ്ളാസ് 4 ഉണ്ട്. യുഎസ്ബി 2.0 ടൈപ്പ് സി പോര്‍ട്ടുള്ളതിനാല്‍ ഇരുവശവും ഒരുപോലെയുള്ള കേബ്ളുകള്‍ ഉപയോഗിക്കാം. ഹോം ബട്ടണില്‍ വിരലടയാള സ്കാനറുണ്ട്. കറുപ്പ്, ഗോള്‍ഡ് നിറങ്ങളിലാണ് ലഭ്യം. 2.2 ജിഗാഹെര്‍ട്സ് രണ്ടുകോറും 1.6 ജിഗാഹെര്‍ട്സ് രണ്ടുകോറും ചേരുന്ന നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ആറ് ജി.ബി ലോ പവര്‍ ഡിഡിആര്‍4 റാം, ആന്‍ഡ്രോയിഡ് 6.1 മാര്‍ഷ്മലോ അടിസ്ഥാനമായ ഓക്സിജന്‍ ഓപറേറ്റിങ് സിസ്റ്റം, ഫോര്‍കെ വീഡിയോ- റോ ഇമേജ് എന്നിവ പിന്തുണക്കുന്ന 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, മെമ്മറി കാര്‍ഡിടാനാവാത്ത 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, എന്‍എഫ്സി, ജിപിഎസ്, 158 ഗ്രാം ഭാരം, ഇരട്ട നാനോ സിം, അരമണിക്കൂറില്‍ 60 ശതമാനം ചാര്‍ജാവുന്ന 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍


Viewing all articles
Browse latest Browse all 20667

Latest Images

Trending Articles



Latest Images