Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പ്രിയങ്കയുടെ കക്ഷം അത്ര സുന്ദരമല്ല; വിമര്‍ശിച്ചവര്‍ ഈ ഫോട്ടോ കണ്ടോളൂ

$
0
0

പ്രമുഖ മാഗസിനിന്റെ കവര്‍ ഫോട്ടോവിനായി പ്രിയങ്ക ചോപ്ര പോസ് ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രിയങ്ക ചോപ്രയെ സോഷ്യല്‍മീഡിയ പരിഹസിച്ചു കൊല്ലുകയായിരുന്നു. ചിത്രത്തില്‍ അടിവസ്ത്രം ധരിച്ചായിരുന്നു പ്രിയങ്ക നിന്നത്. കൈകള്‍ ഉയര്‍ത്തിയുള്ള പ്രിയങ്കയുടെ പോസ് ശ്രദ്ധേയമായി. പ്രിയങ്കയുടെ കക്ഷം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നായിരുന്നു ആരോപണം.

എന്നാല്‍, പ്രിയങ്ക ഇതു കേട്ട് ചുമ്മാ ഇരിക്കുമോ. താരം അതുപോലൊരു പോസിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. #WillTheRealArmpitStandUp #nofilter #armpitdiaries എന്ന പേരില്‍ ട്വിറ്ററില്‍ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പ്രിയങ്കയുടെ കക്ഷം അത്ര സുന്ദരമല്ലെന്നും കവര്‍ ഫോട്ടോയ്ക്കുവേണ്ടി ചിത്രം ഫോട്ടോഷോപ്പില്‍ മിനുക്കിയെടുത്തതാണെന്നായിരുന്നു ആരോപണം. ഇതോടെയാണ് തന്റെ കക്ഷം നോക്കി നടന്നവര്‍ക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക രംഗത്തെത്തിയത്.

priyanka-chopra

ആരോപണങ്ങള്‍ക്ക് മറുപടിയായി കവര്‍ഫോട്ടോയില്‍ പോസ് ചെയ്ത രീതിയില്‍ വീണ്ടും ഒരു ഫോട്ടോയെടുത്ത് താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിക്കാന്‍ ഇതാ മറ്റൊരു ചിത്രം കൂടിയെന്ന അടിക്കുറിപ്പും ഇതിനൊപ്പമുണ്ട്.


Viewing all articles
Browse latest Browse all 20534

Trending Articles