Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

$
0
0

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്നെ അപമാനിച്ചുവെന്നും അതുകൊണ്ട് ഈ സ്ഥാനത്ത് ഇനി തുടരാനാവില്ലെന്നും അഞ്ജു വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സ്ഥാനം രാജി വെച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചിരുന്നു. നാളത്തെ ഒളിമ്പിക്സ് ദിനാചരണത്തില്‍ അഞ്ജു ബോബി ജോര്‍ജ് പങ്കെടുക്കില്ലെന്നും തീരുമാനമെടുത്തിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ യോഗത്തിന് ശേഷം ബാംഗ്ലൂരിലേക്ക് മടങ്ങാനായിരുന്നു അഞ്ജുവിന്റെ തീരുമാനം. നാളെ കായിക മന്ത്രി കൂടി പങ്കെടുക്കുന്ന പരിപാടിയാണ് ഒളിമ്പിക്സ് ദിനാചരണം.

ഇന്ന് ചേര്‍ന്ന സ്പോര്‍ട്സ് കൗണ്‍സില്‍ യോഗത്തില്‍ അഞ്ജു ബോബി ജോര്‍ജ് രാജി സന്നദ്ധത അറിയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തന്നെ സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ അത് മാന്യമായ രീതിയില്‍ ആകാമെന്ന് അഞ്ജു ബോബി ജോര്‍ജ്ജ് പ്രതകിരിച്ചിരുന്നു. ഞങ്ങള്‍ക്ക് പകരം വേറെ ആളുകളെ കൊണ്ടുവരുന്നതില്‍ സന്തോഷമേ ഉള്ളെന്നും മാറാന്‍ തങ്ങള്‍ തയ്യാറാണെന്നും അഞ്ജു പറഞ്ഞു.

ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ഞങ്ങള്‍ പോയിട്ടില്ല. എല്ലാം ഞങ്ങള്‍ക്ക് അംഗീകാരമായി ഇങ്ങോട്ട് കിട്ടിയതാണ്. പുതിയ ഭരണത്തില്‍ ഞങ്ങളുടെ സേവനം വേണ്ട എങ്കില്‍ അത് തുറന്ന് പറയാമെന്നും മാധ്യമങ്ങളോട് നേരത്തെ അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ചില നിയമനങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ചിലര്‍ക്ക് രണ്ടുമാസത്തേക്ക് വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തരത്തിലുള്ള അഴിമതിയും അംഗീകരിക്കില്ല. ഇത്രയും കാര്യങ്ങള്‍ പൊതുവായി പറഞ്ഞിരുന്നു. തന്റെ ശ്രദ്ധയില്‍വന്ന കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയാണ് ചെയ്തതെന്നും കായികമന്ത്രി വിശദീകരിച്ചിരുന്നു.


Viewing all articles
Browse latest Browse all 20545

Trending Articles