Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20654

കോണ്‍ഗ്രസ് പല കോളേജുകള്‍ക്കും അനുമതി നല്‍കിയത് ക്രമവിരുദ്ധമായെന്ന് മന്ത്രിസഭ ഉപസമിതി

$
0
0

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 12 കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കോളജുകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്നാണ് മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തല്‍.

പല കോളേജുകള്‍ക്ക് അനുമതി നല്‍കിയതും എയ്ഡഡ് പദവി നല്‍കിയതും ക്രമവിരുദ്ധമായാണെന്ന് മന്ത്രിസഭ ഉപസമിതി കണ്ടെത്തി. 19 തീരുമാനങ്ങളാണ് ഇന്ന് ഉപസമിതി പരിശോധിച്ചത്. ബഡ്സ് സ്‌കൂളുകള്‍ക്ക് വ്യാപകമായി എയ്ഡഡ് പദവി നല്‍കിയതിലും 12 കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്. അറബിക് കോളേജുകള്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളാക്കി ഉയര്‍ത്തിയതിലും ക്രമക്കേട് നടന്നതായി കണ്ടെത്തി.

ഫെബ്രുവരി 10ന് 12 കോളേജുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കിയത്. എസ്എന്‍ഡിപി, സിഎസ്ഐ, പിആര്‍ഡിഎസ് എന്നീ സംഘടനകള്‍ക്ക് കോളേജുകള്‍ അനുവദിച്ചതും ക്രമവിരുദ്ധമാണെന്ന് മന്ത്രി എകെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി. ഫയലുകളിലുളള ഉപസമിതിയുടെ പരിശോധനകള്‍ തുടരുകയാണ്.

2016 ജനുവരി ഒന്ന് മുതലുള്ള ഉത്തരവുകളാണ് ഉപസമിതി പരിശോധിക്കുന്നത്. ഡോ. തോമസ് ഐസക്, വിഎസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.


Viewing all articles
Browse latest Browse all 20654

Latest Images

Trending Articles



Latest Images