Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20654

മര്യാദയ്ക്ക് ഇനി നീ പണിയെടുക്കില്ല; ഉടന്‍ തട്ടിക്കളയുമെന്ന് ആര്‍എസ്എസിന്റെ വധഭീഷണി; മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കി

$
0
0

പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആര്‍എസ്എസിന്റെ ഗുണ്ടായിസം അവസാനിക്കുന്നില്ല. റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്തിന് വധഭീഷണിയെത്തിയിരിക്കുകയാണ്. ഒറ്റപ്പാലത്ത് ആര്‍എസുഎസുകാരുടെ അക്രമത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകനാണ് ശ്രീജിത്ത്. ഇനി മര്യാദക്ക് പണിയെടുക്കാന്‍ സമ്മതിക്കില്ലെന്നും ഉടന്‍ തട്ടിക്കളയും എന്ന രീതിയിലുള്ള ഭീഷണി നിരന്തരം ലഭിക്കുന്നുണ്ടെന്ന് ശ്രീജിത്ത് പറയുന്നു.

തുടര്‍ച്ചയായ വധഭീഷണിക്ക് എതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ പാലക്കാട് പ്രസ് ക്ലബ്ബ് തീരുമാനിച്ചു. പത്രപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് വെള്ളിയാഴ്ച്ച ഫാസിസ്റ്റ് ഭീഷണിക്കെതിരെ സാംസ്‌കാരിക സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഫോണ്‍ വഴിയാണ് പല സന്ദേശങ്ങളും വരുന്നത്. ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട ശേഷം അന്ന് മുതല്‍ തന്നെ ആര്‍എസ്എസുകാര്‍ ശ്രീജിത്തിനെതിരെ വധ ഭീഷണിയുള്‍പ്പടെ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് . ജന്മഭൂമി പത്രത്തിന്റെ ഫേസ് ബുക്ക് പേജില്‍ വായനക്കാരുടെ കമന്റുകളായും നിരവധി സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ ഫേസ് ബുക്കിലും കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്തു ശ്രീജിത്തിന്റെ ഫോട്ടോ വെച്ച് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട് .

തല പോകും, കളിക്കുമ്പോള്‍ സൂക്ഷിക്കണം, ഇവന്റെ നാക്കു പിഴുതെടുക്കണം, ഈ പര നാറിയുടെ പല്ലും പിഴുതെടുക്കണം, ഈ നാടിനു വേണ്ടി നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍, ഹിന്ദു ധര്‍മ്മത്ത നിലനിര്‍ത്താന്‍ സ്വന്തം നാടും വീടും സ്വന്തക്കാരേയും വിട്ട് സംഘം എന്ന മഹാപ്രസ്ഥാനത്തിനു വേണ്ടി ജീവിതം മാറ്റി വച്ച ഞങ്ങളുടെ പ്രചാരകന്‍മാരെ തൊട്ടുകളിച്ചാല്‍ നീ ഒന്നും ഇനി ഒരു പകല്‍ കാണില്ല ‘ തുടങ്ങിയ വിധത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് ശ്രീജിത്തിനെതിരെ ഫേസ് ബുക്കില്‍ പ്രചരിക്കുന്നത്. ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിലും സി പി ഐ(എം) ന് എതിരേയും ശ്രീജിത്തിനെതിരേയും വാര്‍ത്തയുണ്ടായിരുന്നു .


Viewing all articles
Browse latest Browse all 20654

Latest Images

Trending Articles



Latest Images