Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

കണ്‍ജുറിംഗ് ടുവിന്റെ മേക്കിംഗ് വീഡിയോ കണ്ടവര്‍ സിനിമ കാണാന്‍ ഒന്നു ഭയപ്പെടും; കണ്ടു നോക്കൂ

$
0
0

ഹോളിവുഡ് ഹൊറര്‍ സിനിമയായ കണ്‍ജുറിംഗ് ട പ്രേക്ഷകരെ കിടുകിടാ വിറപ്പിക്കുകയാണ്. കണ്‍ജുറിംഗ് 2 കണ്ട് പേടിച്ച് വിറച്ച് ഒരാള്‍ മരിച്ച വാര്‍ത്ത കൂടെ കേട്ടതോടെ സിനിമ കാണാന്‍ ആഗ്രഹിച്ചവരൊക്കെ പിന്മാറി. എങ്കിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് കണ്‍ജുറിംഗ് 2.

ഏതൊരു സിനിമയുടെ മേക്കിംഗ് വീഡിയോ ചിരിപ്പിക്കുന്നതായിരിക്കും. എന്നാല്‍, കണ്‍ജുറിംഗ് ടുവിന്റെ മേക്കിംഗ് വീഡിയോ കണ്ടാല്‍ പോലും പേടിച്ചു പോകും. പലരെയും ഞെട്ടിച്ച ചിത്രത്തിന്റെ ചിത്രീകരണവീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മേക്കിംഗ് വീഡിയോ 20 ലക്ഷത്തോളമാളുകളാണ് ഇതുവരെ കണ്ടത്.

ജെയിംസ് വാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വെറ ഫാര്‍മിക, പാട്രിക് വില്‍സണ്‍, സൈമണ്‍ മെക്ബര്‍ണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ജോസഫ് ബിഷാരയാണ് സംഗീതസംവിധാനം. 2013ലാണ് ദ കണ്‍ജുറിംഗ് പുറത്തിറങ്ങിയത്. 133 കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, 2125 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. മികച്ച വിജയം നേടിയ ലോക ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു.


Viewing all articles
Browse latest Browse all 20542

Trending Articles