Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20632

സ്വന്തം വീട്ടിലെത്തിയ തോന്നലാണ് കേരളത്തിലെത്തുമ്പോളെന്ന് ലക്ഷ്മി ഗോപാലസ്വാമി; ലോഹിതദാസ് ഇല്ലായിരുന്നെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നു

$
0
0

നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് മോഡേണ്‍ വേഷം ചെയ്യാനും ആഗ്രഹമുണ്ട്. സ്വന്തം വീട്ടിലെത്തിയ തോന്നലാണ് കേരളത്തിലെത്തുമ്പോള്‍ ലഭികുന്നതെന്നും താരം പറയുന്നു. മലയാളത്തില്‍ അഭിനയിക്കാനാണ് തനിക്കിഷ്ടമെന്നും ഗോപാലസ്വാമി പറയുന്നു.

ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ നായികയായിരുന്നില്ലെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. സിനിമയിലെത്താന്‍ ആത്മവിശ്വാസം പകര്‍ന്നതു ലോഹിതദാസായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തു താന്‍ ലോഹിതദാസിനെ വിളിച്ചാണ് അഭിപ്രായം ആരാഞ്ഞത്.

ആദ്യചിത്രമായ അരയന്നങ്ങളുടെ വീട് കഴിഞ്ഞാല്‍ കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ശിക്കാര്‍, പരദേശി, തനിയെ, ഭ്രമരം, വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് താന്‍ എന്നും ഓര്‍ക്കുന്നത്. സിനിമ ഇല്ലാത്തപ്പോള്‍ നൃത്തത്തിലാണു ശ്രദ്ധിക്കുന്നത്. ഭരതനാട്യത്തില്‍ റിസേര്‍ച്ച് ചെയ്യുന്നുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Viewing all articles
Browse latest Browse all 20632

Trending Articles