Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

പി ജയരാജനും ഷംസീറിനും ദിവ്യക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കെ സുധാകരന്‍

$
0
0

കണ്ണൂര്‍: ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണമെന്ന് കെ സുധാകരന്‍. ദളിത് പെണ്‍കുട്ടികളെയും കുടുംബത്തെയും ആക്രമിച്ചതിന് പി ജയരാജനെയും എഎന്‍ ഷംസീറിനെയും ദിവ്യക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടപടി ഉണ്ടായില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം കണ്ണൂരിലുണ്ടാവുമെന്നും കെ സുധാകരന്‍ പറഞ്ഞു. നേരത്തെ പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ദലിത് യുവതികളെ അപമാനിക്കുന്ന തരത്തിലാണ് ദിവ്യയുടെ പരാമര്‍ശമെന്നു ബിന്ദുകൃഷ്ണ പറഞ്ഞു. അതേസമയം, ദിവ്യയുടെ ആക്ഷേപത്തില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അഞ്ജനയുടെ സഹോദരി അഖിലയുടെ ആരോപണം.

ദലിത് പെണ്‍കുട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും പൊലീസിനോട് ചോദിച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമായിരുന്നു സംഭവത്തോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതേസമയം പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. നിയമാനുസൃതമായ രീതിയിലാണ് തലശ്ശേരി പൊലീസ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ എസ്പി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറും.


Viewing all articles
Browse latest Browse all 20541

Trending Articles