Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20637

സ്പാനിഷ് ആധിപത്യം യൂറോയിലും; മൂന്നാം യൂറോ ലക്ഷ്യമിട്ട് ടീം ഗെയിമുമായി സ്‌പെയിൻ

$
0
0

സ്‌പോട്‌സ് ഡെസ്‌ക്

പാരിസ്: ഫ്രഞ്ച് പച്ചപ്പുൽ മൈതാനങ്ങളിൽ തീ പിടിപ്പിക്കുന്ന പ്രകടനവുമായി സ്പാനിഷ് സംഘം മൂന്നാം യൂറോ കപ്പ് മാഡ്രിഡിലെത്തിക്കാൻ പോരടിക്കുന്നു. ടിക്കി ടാക്കയുടെ പുതിയ പതിപ്പുമായി യൂറോയിൽ ആധിപത്യം തുടരുന്ന സ്‌പെയിൻ രണ്ടാമത്തെ മത്സരത്തിൽ തുർക്കിയെ 3-0 ന് മറികടന്ന പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. ടൂർണമെന്റിൽ ഇതാദ്യമായി മൂന്ന് ഗോൾ നേടിയ സ്‌പെയിൻ തുർക്കിയെ നിഷ്പ്രഭമാക്കിയ പ്രകടനം നടത്തിയാണ് ആദ്യ 16 ൽ എത്തിയത്.

മൊറാട്ടയുടെ ഇരട്ടഗോളുകളും നോളിറ്റോയുടെ ഗോളുമാണ് സ്‌പെയിന് വിജയം ഒരുക്കിയത്. ആദ്യ പകുതിയിൽ രണ്ടു തവണ സ്‌കോർ ചെയ്ത സ്‌പെയിൻ രണ്ടാം പകുതി ഒരിക്കൽ കൂടി തുർക്കിയുടെ വലയനക്കി. ചേതോഹരമായ കളിയിലൂടെയായിരുന്നു സ്‌പെയിന്റെ വിജയം. പ്രത്യേകിച്ചും മൊറാട്ട നേടിയ മൂന്നാംഗോൾ. ഒമ്പതു കളിക്കാർ ചേർന്ന് 22 പാസുകൾ പൂർത്തിയാക്കിയായിരുന്നു ഗോൾ നേടിയത്.

ചെറുപാസുകളും മികച്ച വൺടച്ചുമായി കളം നിറഞ്ഞ സ്പാനിഷ് താരങ്ങൾ ആദ്യം സ്‌കോർ ചെയ്തത് 34 ാം മിനിറ്റിലായിരുന്നു. മൊറാട്ടയുടെ ഹെഡ്ഡർ വലയിൽ എത്തി. പിന്നാടെ ഒരു ക്‌ളോസ് റേഞ്ച് ഷോട്ടിലൂടെ നോലിറ്റോ സ്‌കോർ ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊറാട്ട മൂന്നാം ഗോളും നേടി.


Viewing all articles
Browse latest Browse all 20637

Trending Articles