Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ജിഷ വധം: അമീറുൽ വാടക കൊലയാളി; പിന്നിൽ ഉന്നതരെന്നു സൂചന നൽകി പൊലീസ് സംഘം

$
0
0

ക്രൈം ഡെസ്‌ക്

കൊച്ചി: പെരുമ്പാവൂരിൽ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറൂൾ ഇസ്ലാം വാടക കൊലയാളിയെന്നു പൊലീസിനു സൂചന. കൊലപാതകത്തിനു പിന്നിലെ കഥകൾ മാറി മാറി പറയുന്ന അമിനൂൽ ഇസ്ലാമിനെ സംഭവത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടവരെയാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
അസം സ്വദേശിയായ അമിനുൾ ഇസ്ലാം സംഭവ ദിവസം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്. കൃത്യമായ ആസൂത്രണം നടത്തിയ അമിനൂൾ മൊബൈൽ ഫോൺ മനപൂർവം ഉപയോഗിക്കാതിരുന്നതാണെന്നാണ് സംശയിക്കുന്നത്. സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട ശേഷം ഒളിയ്ക്കാൻ തമിഴ്‌നാട്ടിലെ കാഞ്ചൂപുരത്ത് ഉൾഗ്രാമം കണ്ടെത്തിയതും ഇതിന്റെ ഭാഗമായാണെന്നും സംശയിക്കുന്നു.
കൊലപാതകം നടത്തുന്നതിനുള്ള കാരണങ്ങൾ മാറ്റി മാറ്റി പറയുന്ന അമിനൂൾ പൊലീസിനെ വഴി തെറ്റിക്കുന്നതാണ് ശ്രമിക്കുന്നതെന്നും ഉന്ന പൊലീസ് വൃത്തങ്ങൾ പറയുന്നു. നാലു മാസം മുൻപ് മാത്രം പെരുമ്പാവൂരിൽ എത്തിയ പ്രതി ഇവിടെ മറ്റാരുമായും അടുപ്പം കാണിക്കാതെ, മറ്റാരോടും സംസാരിക്കാതെ ജിഷയുമായി മാത്രം അടുപ്പം സൃഷ്ടിച്ചതും മറ്റൊരു സംശയത്തിനു ഇട നൽകുന്നു. കുളിക്കടവിലുണ്ടായ പ്രശ്‌നത്തിന്റെ തുടർച്ചയയായാണ് ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, കുളിക്കടവിൽ വച്ച് ജിഷയെ പ്രതി ആക്രമിച്ചതിനു തെളിവൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഇത്തരത്തിൽ ആക്രമണം നടന്നതായി അറിയില്ലെന്നാണ് നാട്ടുകാരായ സ്ത്രീകൾ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
കൊലപാതകം നടത്തിയ ശേഷം കൃത്യമായ കഥകൾ മെനഞ്ഞ പ്രതി പിടിയിലായാൽ അന്വേഷണം വഴി തെറ്റിക്കുന്നതിനുള്ള തന്ത്രങ്ങളും ഒരുക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ സംഭവത്തിനു പിന്നിൽ ഉന്നത ബന്ധമുണ്ടെങ്കിൽ പ്രതി ഇവരെ ഫോണിൽ ബന്ധപ്പെടാനുള്ള സാധ്യതകളുമില്ല. ഈ സാഹചര്യത്തിൽ പ്രതിയ്ക്കു ക്വട്ടേഷൻ നൽകിയ ആളുകളെ കണ്ടെത്തുക ഏറെ ശ്രമകരമായ ജോലിയാകും എന്ന് ഉറപ്പാണ്. തിരിച്ചറിയൽ പരേഡിനു ശേഷം അമീറുളിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്.


Viewing all articles
Browse latest Browse all 20538

Trending Articles