Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത; താരം അമേരിക്കയില്‍ സുഖമായിരിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍

$
0
0

ചലച്ചിത്ര താരങ്ങള്‍ ജീവനോടെയിരിക്കുമ്പോള്‍ കൊല്ലുന്ന പരിപാടി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഇത്തവണ തമിഴ് സൂപ്പര്‍സ്റ്റാര്‍ മരിച്ചെന്ന വാര്‍ത്തയാണ് കേട്ടത്. ഇതിനുമുന്‍പും രജനികാന്ത് മരിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കേട്ടവര്‍ ഞെട്ടി, പ്രായമായതു കൊണ്ടുതന്നെ എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു ആരാധകരുടെ പേടി.

എന്നാല്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും രജനികാന്ത് അമേരിക്കയില്‍ സുഖമായിരിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് വാര്‍ത്ത വന്നത്. വ്യാജവാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദയവായി തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ശങ്കര്‍ ചിത്രമായ യന്തിരന്‍ 2-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് രജനീകാന്ത് ഇപ്പോള്‍. ചിത്രത്തിന്റെ മേയ്ക്ക് അപ്പ് ടെസ്റ്റിന് വേണ്ടിയാണ് അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ അദ്ദേഹം തിരികെ എത്തും. ആഴ്ചകള്‍ക്ക് മുന്‍പ് രജനീകാന്ത് അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്നും വ്യാജവാര്‍ത്ത പരന്നിരുന്നു.

രജനീകാന്തിന്റെ പുതിയ ചിത്രം കബാലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അമേരിക്കയില്‍ മാത്രം 500 തീയറ്ററുകളിലാണ് കബാലി പ്രദര്‍ശനത്തിനെത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.


Viewing all articles
Browse latest Browse all 20538

Trending Articles